വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്
Police Arrest
അറസ്റ്റിലായ പ്രതികളുമായി പൊലീസ് സംഘം
Edited By:
Updated on: 
1 min read

പത്തനംതിട്ട: പന്തളം കുമ്പമണ്ണില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റിലായി. വെള്ളം നിറച്ച സിറിഞ്ചുകള്‍ ശരീരത്തില്‍ കുത്തിയിറക്കുകയും, മാരകായുധങ്ങള്‍ ഉപയോഗിച്ച് തല്ലിച്ചതക്കുകയും ചെയ്ത കേസിലാണ് പ്രതികളെ അതിസാഹസികമായി പൊലീസ് പിടികൂടിയത്. വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന ഒരു പ്രതിയെ പൊലീസ് പിടികൂടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

Police Arrest
വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

കഴിഞ്ഞ മാസം 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവാവിനെ ബൈക്കില്‍ എത്തിയ ഒരു സംഘം വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതി ദീപക്കിന്റെ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. ക്രിമിനല്‍ സംഘത്തിലെ ഒരാളുടെ ഭാര്യയോട് യുവാവ് മോശമായി സംസാരിച്ചു എന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് സൂചിപ്പിച്ചു.

കേസില്‍ ദീപക്, സജു, ജോമോന്‍, അഭിജിത് എന്നിങ്ങനെ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. യുവാവിന്റെ ദേഹത്ത് സിറിഞ്ചില്‍ വെള്ളം നിറച്ച് കുത്തിവെക്കുക, നഖം പിഴുതെടുക്കുക, ആയുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. പലയിടങ്ങളില്‍ നിന്നാണ് പന്തളം പൊലീസ് പ്രതികളെ പിടികൂടിയത്. വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന ജോമോനെ പൊലീസ് സാഹസികമായാണ് കസ്റ്റഡിയിലെടുത്തത്.

Police Arrest
സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍
Police Arrest
'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍
Police Arrest
സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം
Summary

Youth abducted and brutally beaten in Pandalam, police arrest four accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com