ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പാൽതു ജാൻവർ പ്രണയകഥ; നായികയെ ജീവിതസഖിയാക്കി സംവിധായകൻ; വിഡിയോ

നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനുമാണ് വിവാഹിതരായത്

Author : സമകാലിക മലയാളം ഡെസ്ക്

പാൽതു ജാൻവർ സിനിമ വൻ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ തന്നെ ജീവിതസഖിയാക്കി സംവിധായകൻ. നടി ശ്രുതി സുരേഷും സംവിധായകൻ സം​ഗീത് പി രാജനുമാണ് വിവാഹിതരായത്. തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് വിവാഹം നടന്നത്. ഇരുവരുടേതും പ്രണയവിവാഹമാണ്.

സോഷ്യൽ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാർത്ത പുറത്തുവിട്ടത്. 'ജസ്റ്റ് മാരീഡ്' എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്. ചുവന്ന ത്രെഡ് വർക്കോഡു കൂടിയ വെള്ള ധാവണിയായിരുന്നു ശ്രുതിയുടെ വേഷം. ക്രീം കുർത്തയും മുണ്ടുമാണ് സം​ഗീത് അണിഞ്ഞിരുന്നത്. 

'കരിക്ക്' വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധേയായത്. തുടർന്ന് 'ഫ്രീഡം ഫൈറ്റ്', 'അന്താക്ഷരി', 'ജൂണ്‍' എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പാൽതു ജാൻവറാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. സം​ഗീതിന്റെ ആദ്യത്തെ സിനിമയാണ് പാൽതു ജാൻവർ. ബേസിൽ പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT