'പഞ്ചായത്ത് ജെട്ടി'യുടെ വെള്ളിയാഴ്ചത്തെ കളക്ഷൻ ​​ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും ഫെയ്സ്ബുക്ക്
Entertainment

'വയനാടിനൊപ്പം'; 'പഞ്ചായത്ത് ജെട്ടി'യുടെ വെള്ളിയാഴ്ചത്തെ കളക്ഷൻ ​​ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും

വെള്ളിയാഴ്ച ലഭിക്കുന്ന തിയറ്റർ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

സമകാലിക മലയാളം ഡെസ്ക്

യനാട് ദുരിന്ത ബാധിതർക്ക് സഹായവുമായി പഞ്ചായത്ത് ജെട്ടിയുടെ അണിയറ പ്രവർത്തകർ. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ ചേർന്ന് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം ജൂലായി 26നാണ് റിലീസ് ചെയ്‌തത്. മികച്ച പ്രക്ഷക പ്രശംസകളോട് ചിത്രം തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് വരുന്ന വെള്ളിയാഴ്ച ലഭിക്കുന്ന തിയറ്റർ കളക്ഷൻ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

ഇത് സംബന്ധിച്ച ഒരു പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. "ഒറ്റ രാത്രി കൊണ്ട് ജീവിതം കടപുഴകിപ്പോയ വയനാടിനെ ചേര്‍ത്തുപിടിക്കുന്നവരോടൊപ്പം ഞങ്ങളും. വെള്ളിയാഴ്ചത്തെ തിയറ്റര്‍ കളക്ഷന്‍ പൂര്‍ണ്ണമായി വയനാട് റിലീസ് ഫണ്ടിലേക്ക്"- എന്നാണ് പോസ്റ്ററിലെ കുറിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ, നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. ക്രിഷ് കൈമൾ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രഞ്ജിൻ രാജ് ആണ് സം​ഗീതം. സപ്തതരംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോളജില്‍ വെച്ച് എന്തോ നടന്നിട്ടുണ്ട്, ലോണ്‍ ആപ്പിന്റെ ഭീഷണിയിലല്ല നിതിന്‍ മരിച്ചത്; തള്ളിക്കളയാന്‍ ശ്രമിച്ചാല്‍ ഞങ്ങളും ഭൂമിയില്‍ കാണില്ല'

നിതിന്റെ ഫോണിലേക്ക് വന്നത് 98 കോളുകളും സന്ദേശങ്ങളും, ടീച്ചറെ വിളിച്ചത് മാനസിക വിഷമം ഉണ്ടാക്കിയെന്ന് പൊലീസ്

തിരുപ്പരന്‍കുന്ദ്രത്ത് കാര്‍ത്തിക ദീപം; തൈപ്പൂയം സംസ്ഥാന ഉത്സവമാക്കും; 3 എല്‍പിജി സിലിണ്ടര്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000; ബിജെപി പ്രകടന പത്രിക

പ്രതിഷേധം കനത്തു; യേശുക്രിസ്തുവായി സ്വയം പ്രത്യക്ഷപ്പെടുന്ന ചിത്രം പിന്‍വലിച്ച് ട്രംപ്

SSC Recruitment 2026: പത്താം ക്ലാസ് യോഗ്യത, 3003 ഒഴിവുകൾ; സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനമിറക്കി

SCROLL FOR NEXT