പങ്കജ് ത്രിപാഠിയും പിതാവും/ ഫെയ്സ്ബുക്ക് 
Entertainment

നടന്‍ പങ്കജ് ത്രിപാഠിയുടെ പിതാവ് അന്തരിച്ചു

അച്ഛന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പങ്കജ് ത്രിപാഠി നാട്ടിലേക്ക് തിരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് നടന്‍ പങ്കജ് ത്രിപാഠിയുടെ പിതാവ് പണ്ഡിറ്റ് ബനാറസ് തിവാരി അന്തരിച്ചു. 99 വയസായിരുന്നു. പങ്കജിന്റെ സ്വദേശമായ ബിഹാറിലെ ബെസന്തില്‍ വച്ചായിരുന്നു അന്ത്യം. പത്രക്കുറിപ്പിലൂടെ കുടുംബം തന്നെയാണ് മരണവാര്‍ത്ത പങ്കുവച്ചത്. 

അച്ഛന്റെ വിയോഗ വാര്‍ത്ത അറിഞ്ഞ് പങ്കജ് ത്രിപാഠി നാട്ടിലേക്ക് തിരിച്ചു. അടുത്ത കുടുംബത്തിന്റെ സാന്നിധ്യത്തില്‍ ഇന്ന് തന്നെ സംസ്‌കാരം നടക്കും. കര്‍ഷകനായിരുന്ന പണ്ഡിറ്റ് ബനാറസ് തിവാരി പിന്നീട് പൂജാരിയാവുകയായിരുന്നു.

അച്ഛന് തന്നെ ഡോക്ടറാക്കാനായിരുന്നു ആഗ്രഹമെന്ന് നേരത്തെ പങ്കജ് വെളിപ്പെടുത്തിയിരുന്നു. ഒരു തിയറ്റര്‍ അകത്തു നിന്ന് എങ്ങനെയിരിക്കും എന്നുപോലും അച്ഛന് അറിയില്ല. എന്റെ സിനിമകള്‍ അച്ഛന്‍ കാണുന്നത് മറ്റാരെങ്കിലും കംപ്യൂട്ടറിലോ ടിവിയിലോ വച്ച് കൊടുക്കുമ്പോഴാണ്.- പങ്കജ് വ്യക്തമാക്കി. അടുത്തിടെ ഇറങ്ങിയ ഒഎംജി 2 ആണ് പങ്കജ് ത്രിപാഠിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT