Parasite ഫയല്‍
Entertainment

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമ; ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കി 'പാരസൈറ്റ്'; രണ്ട് മൂന്നും സ്ഥാനത്ത് ഈ ചിത്രങ്ങള്‍

പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു പാരസൈറ്റിന്

സമകാലിക മലയാളം ഡെസ്ക്

21-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളുടെ പട്ടികയുമായി ന്യൂയോര്‍ക്ക് ടൈംസ്. ഹോളിവുഡിലെ അതികായന്മാരെയെല്ലാം മറി കടന്ന് ഒന്നാം സ്ഥാനത്ത് എത്തിയത് സൗത്ത് കൊറിയന്‍ ചിത്രമായ 'പാരസൈറ്റ്' ആണ്. ബോങ് ജൂന്‍ ഹോ ഒരുക്കിയ ചിത്രം പിന്നിലാക്കിയത് ക്രിസ്റ്റഫര്‍ നോളനും ഡേവിഡ് ഫിഞ്ചറും കോയന്‍ ബ്രദേഴ്‌സും മാര്‍ട്ടിന്‍ സ്‌കോര്‍സസിയും ക്വിന്റന്‍ ടറന്റീനോയുമടക്കമുള്ള സംവിധായകരുടെ സിനിമകളേയാണ്.

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഡേവിഡ് ഫിഞ്ചര്‍ ഒരുക്കിയ 'മള്‍ഹോളണ്ട് ഡ്രൈവ്' ആണ്. പോള്‍ തോമസിന്റെ 'ദേര്‍ വില്‍ ബി ബ്ലണ്ട്' ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്തുള്ളത് 'ഇന്‍ ദ മൂഡ് ഫോര്‍ ലവ്' ആണ്. 'മൂണ്‍ലൈറ്റ്' ആണ് അഞ്ചാം സ്ഥാനം നേടിയത്. 'നോ കണ്ട്രി ഫോള്‍ ഓള്‍ഡ് മെന്‍', 'എറ്റേണല്‍ സണ്‍ഷൈന്‍ ഓഫ് എ സ്‌പോട്ട്‌ലെസ് മൈന്‍ഡ്', 'ഗെറ്റ് ഔട്ട്', 'സ്പിരിറ്റഡ് എവെ', 'ദ സോഷ്യല്‍ നെറ്റ് വര്‍ക്ക്' എന്നിവയാണ് ടോപ് 10 ല്‍ ഇടം നേടിയ മറ്റ് സിനിമകള്‍.

2019 ല്‍ കാന്‍ ചലച്ചിത്ര മേളയിലാണ് പാരസൈറ്റ് ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെടുന്നത്. മേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം നേടിയതോടെ ചിത്രം ലോക ശ്രദ്ധ നേടി. പിന്നാലെ തിയറ്ററുകളിലേക്ക് എത്തിയ സിനിമ വന്‍ വിജയമായി മാറി. 11 മില്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 258 മില്യണ്‍ ഡോളര്‍ ആണ്.

പുരസ്‌കാരങ്ങളുടെ പെരുമഴയായിരുന്നു പാരസൈറ്റിന്. ചിത്രത്തെ തേടി ബാഫ്റ്റയും ഗോല്‍ഡന്‍ ഗ്ലോബുമെല്ലാം എത്തി. ഒടുവില്‍ ഓസ്‌കാറുമെത്തി. 92-ാമത് ഓസ്‌കാര്‍ വേദിയില്‍ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രം എന്നീ പുരസ്‌കാരങ്ങള്‍ നേടിക്കൊണ്ട് പാരസൈറ്റ് ചരിത്രം കുറിച്ചു. മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ നോണ്‍-ഇംഗ്ലീഷ് ചിത്രമാണ് പാരസൈറ്റ്.

ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്. സമ്പന്ന കുടുംബത്തെ കബളിപ്പിച്ച് അവിടുത്തെ ജോലിക്കാരായി മാറുന്ന ദരിദ്രകുടുംബത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ഹാസ്യത്തിലൂടെ സാമൂഹിക/സാമ്പത്തിക അന്തരങ്ങളെക്കുറിച്ചു സംസാരിക്കുന്ന ചിത്രമാണ് പാരസൈറ്റ്. ചിത്രത്തിന്റെ മേക്കിംഗ് പോലെ തന്നെ ചിത്രം മുന്നോട്ട് വച്ച് സാമൂഹിക വിമര്‍ശനവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

South Korean film Parasite Tops Newyork Times' 100 best films of the 21st century.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

മാനേജർ പോസ്റ്റിൽ പണിയെടുക്കാൻ താല്പര്യമില്ല; ബോസ് കളിക്ക് വേറെ ആളെ നോക്കിക്കോളൂ, ജെൻ സി തലമുറ കൂളാണ്

സെറ്റില്‍ മാനസിക പീഡനവും ബുള്ളിയിങ്ങും; 'വളര്‍ത്തച്ഛനെതിരെ' സ്‌ട്രേഞ്ചര്‍ തിങ്‌സ് നായിക; ഞെട്ടലോടെ ആരാധകര്‍

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

SCROLL FOR NEXT