പരിനീതി ചോപ്ര, രാഘവ് ഛദ്ദ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

പരിനീതി ചോപ്രയും രാഘവ് ഛദ്ദയും വിവാഹിതരാവുന്നു; സ്ഥിരീകരിച്ച് നടന്‍

അടുത്തിടെ ഇരുവരും പൊതുസ്ഥലത്ത് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ബോളിവുഡ് ലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ഈ പ്രണജോഡികള്‍

Author : സമകാലിക മലയാളം ഡെസ്ക്


ബോളിവുഡ് നടി പരിനീതി ചോപ്രയും എഎപി എംപി രാഘവ് ഛദ്ദയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെ ഇരുവരും പൊതുസ്ഥലത്ത് ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെ ബോളിവുഡ് ലോകത്തെ പ്രധാന ചര്‍ച്ചയായിരിക്കുകയാണ് ഈ പ്രണജോഡികള്‍. ഇപ്പോള്‍ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള സമയം നോക്കിത്തുടങ്ങിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ നടനും ഗായകനുമായ ഹര്‍ഡി സന്ധുവിന്റെ വാക്കുകളാണ് വൈറലാവുന്നത്. വിവാഹം വൈകാതെയുണ്ടാകും എന്നാണ് കോഡ് നെയിം; തിരങ്ക സിനിമയില്‍ പരിണിതിക്കൊപ്പം അഭിനയിച്ച ഹര്‍ദി സന്ധു വ്യക്തമാക്കിയത്. 

ഇത് അവസാനം സംഭവിക്കുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അവളെ ആശംസ അറിയിച്ചിരുന്നു. കോഡ് നെയിം സിനിമയുടെ ഷൂട്ടിങ്ങിനിടെ വിവാഹത്തേക്കുറിച്ചെല്ലാം ഞങ്ങള്‍ സംസാരിക്കുമായിരുന്നു. തനിക്ക് ചേരുന്ന ഒരാളെ കണ്ടെത്തിയാലെ വിവാഹം കഴിക്കൂ എന്നാണ് പരിനീതി പറഞ്ഞിരുന്നത്. ഫോണ്‍ വിളിച്ച് പരിണിതിയെ ആശംസകള്‍ അറിയിച്ചെന്നും ഹര്‍ഡി വ്യക്തമാക്കി. 

ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലാണ് പരിണിതിയും രാഘവും പഠിച്ചത്. മാര്‍ച്ച് 22നാണ് ഇരുവരും ഒന്നിച്ച് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. അതിനു പിന്നാലെ എഎപി എംപി രാജീവ് അറോറ ഇരുവര്‍ക്കും ആശംസകളുമായി എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT