പരിണീതിയെ അച്ഛൻ കരിമ്പു തിന്നാൻ പഠിപ്പിക്കുന്നു/ ട്വിറ്റർ വിഡിയോയിൽ നിന്ന് 
Entertainment

'ഇങ്ങനെ കടിച്ചിട്ട് വലിക്കണം', പരിണീതിയെ കരിമ്പ് തിന്നാൻ പഠിപ്പിച്ച് അച്ഛൻ, വമ്പൻ പരാജയം; വിഡിയോ

താരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

'അങ്ങനെയല്ല ടിഷ', ചെയ്യേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുത്തുകൊണ്ട് അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുകയാണ്. പക്ഷേ ഒരു രക്ഷയുമില്ല. ഒരു കഷ്ണം പോലും കടിച്ചെടുക്കാൻ പരിണീതിക്കാവുന്നില്ല. സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ബോളിവുഡ് നടി പരിണീതി ചോപ്രയെ കരിമ്പു തിന്നാൻ പഠിപ്പിക്കുന്ന അച്ഛന്റെ വിഡിയോ ആണ്. താരം തന്നെയാണ് രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വമ്പൻ പരാജയമായിരുന്നു എന്നും താരം പറയുന്നുണ്ട്. 

'ഐതിഹാസിക പരാജയം; ശരിയായ രീതിയില്‍ കരിമ്പു തിന്നുന്നു. ഇങ്ങനെയല്ല ടിഷ എന്നുള്ള ചീത്ത കേട്ടുകൊണ്ടിരിക്കുകയാണ്. അച്ഛനില്‍ നിന്ന് എന്തു പഠിക്കുമ്പോഴും പേടിയാവും. എല്ലാ കാര്യത്തിനും അച്ഛന്‍ വിദഗ്ധനാണ്'- പരിണിതി കുറിച്ചു. ഫാം ലൈഫ് എന്ന ഹാഷ്ടാ​ഗിലാണ് താരം വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അച്ഛൻ വളരെ എളുപ്പത്തിൽ കരിമ്പു കഴിക്കുമ്പോൾ ഒരു കഷ്ണം കടിച്ചെടുക്കാൻ കഷ്ടപ്പെടുന്ന പരിണിതിയെയാണ് വിഡിയോയിൽ കാണുന്നത്. തന്റെ പല്ലു പറിഞ്ഞു പോകുമോ എന്നും ഇടയ്ക്ക് താരം ചോ​ദിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസമാണ് ന്യൂഇയർ ആഘോഷിക്കാനായി താരം സ്വന്തം നാടായ ചണ്ഡീ​ഗഡിൽ എത്തിയത്. അതിനു പിന്നാലെ രസകരമായ ചിത്രവും താരം പങ്കുവെച്ചിരുന്നു. വീട്ടിൽ എത്തിയാൽ ആദ്യം ചെയ്യുന്നത് ഭക്ഷണം കഴിക്കുകയായിരിക്കും എന്നാണ് താരം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിഷന്‍ 2029: ബിജെപി മേഖല പ്രഭാരിമാരില്‍ മാറ്റം; പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ ചുമതല അനൂപ് ആന്റണിക്ക്; ഷോണ്‍ ജോര്‍ജിന് മൂന്ന് ജില്ലകള്‍

'കുട്ടിക്കാലത്ത് ബ്രിജേഷ് എന്റെ നിഴലായിരുന്നു'; അകാലത്തിൽ വിടപറഞ്ഞ അനുജന്റെ ഓർമ്മകളിൽ വിങ്ങി എംബി രാജേഷ്

'സെന്‍സസ് ചോദ്യാവലിയില്‍ നിന്ന് ആ ദുരൂഹ ചോദ്യങ്ങള്‍ ഒഴിവാക്കണം, എന്‍പിആറിനുള്ള അജണ്ട ഒളിച്ചുകടത്തുന്നു'

'അഭിനയിക്കാനറിയില്ല, ഉയരം കൂടുതല്‍'; സെറ്റില്‍ നിന്നും ഇറക്കി വിട്ടു; ദുരനുഭവങ്ങള്‍ പങ്കിട്ട് അമിതാഭ് ബച്ചന്‍

ട്രഷറി ഡെപ്പോസിറ്റ് പ്ലസ് എഫ്ഡി ലാഡറിങ് സ്ട്രാറ്റജി, കൂടെ എസ്‌ഐപിയും; പണം വാരാന്‍ ഇതാ പ്ലാന്‍