പാർവതി അരുൺ/ ഇൻസ്റ്റ​ഗ്രാം 
Entertainment

പാർവതി അരുണിന്റെ ​ഗ്ലാമറസ് ഫോട്ടോഷൂട്ട്; വൈറലായി ചിത്രങ്ങൾ

അതീവ ​ഗ്ലാമറസ് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ചെമ്പരത്തിപ്പൂ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പാർവതി അരുൺ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുകളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് പാർവതിയുടെ പുതിയ ഫോട്ടോഷൂട്ടാണ്. അതീവ ​ഗ്ലാമറസ് ലുക്കിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്. 

അലേഖ് അജയ്ഘോഷ് ആണ് ചിത്രങ്ങൾ പകർത്തിയത്. ഹൈ സ്പീഡ് ഫോട്ടോ​ഗ്രഫിയിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. നിബിതയാണ് സ്റ്റൈലിങ് നിർവഹിച്ചത്. ഫോട്ടോഷൂട്ടിന്റെ അണിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപ്പൂവിന് ശേഷം ബാലചന്ദ്രമേനോൻ ഒരുക്കിയ എന്നാലും ശരത് എന്ന ചിത്രത്തിലും നടി നായികയായി എത്തി. ശ്യാം പ്രവീൺ സംവിധാനം ചെയ്യുന്ന മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി. വെട്രിയാണ് ചിത്രത്തിൽ നായകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT