Parvathy Thiruvothu എക്സ്പ്രസ്
Entertainment

'വസ്ത്രം മാറാന്‍ ഹോട്ടലില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍, പിരീയഡ്‌സ് സമയത്തെ ഷൂട്ടിങ്'; മരിയാന്‍ അനുഭവം പങ്കിട്ട് പാര്‍വതി

പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ് ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്

സമകാലിക മലയാളം ഡെസ്ക്

തന്റെ നിലപാടുകളിലൂടെയും നടി പാര്‍വതി തിരുവോത്ത് തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് പാര്‍വതി തിരുവോത്ത്. സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് സ്ഥിരമായി സംസാരിക്കാറുണ്ട് പാര്‍വതി. ഡബ്ല്യുസിസിയുടെ മുന്‍നിരയില്‍ തന്നെ തുടക്കം മുതല്‍ പാര്‍വതിയുണ്ട്.

സിനിമാ മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പോലും സ്ത്രീകള്‍ക്ക് ദീര്‍ഘമായ പോരാട്ടങ്ങള്‍ നടത്തേണ്ടി വരാറുണ്ടെന്നാണ് പാര്‍വതി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ തമിഴ് സിനിമയായ മരിയാനില്‍ അഭിനയിക്കുമ്പോഴുണ്ടായൊരു അനുഭവം പങ്കുവെക്കുകയാണ് പാര്‍വതി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്.

''തമിഴില്‍ മരിയാന്‍ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ് ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഉറക്കെ എനിക്ക് പീരിയഡ്‌സ് ആണ്, എനിക്ക് പോകണം എന്ന് പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു'' പാര്‍വതി പറയുന്നു.

അന്ന് സെറ്റില്‍ താനടക്കം മൂന്ന് സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നതെന്നും പാര്‍വതി പറയുന്നുണ്ട്. ഇതേ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവവും പാര്‍വതി പങ്കുവെക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് പാര്‍വതി തന്റെ അനുഭവം പങ്കിട്ടത്.

''എനിക്ക് അന്ന് 19-20 വയസുണ്ടാകും. പിന്നില്‍ നിന്നിരുന്ന ഒരാള്‍ അയാളുടെ ദേഹം എന്റെ ദേഹത്തോട് ചേര്‍ത്തുവച്ച് അമര്‍ത്തുകയായിരുന്നു. പുറത്തിറങ്ങിയതും ഞാന്‍ അയാളുടെ കരണത്തിട്ട് ഒരൊറ്റ അടി കൊടുത്തു. സെക്യൂരിറ്റി ഓടി വന്നു. പൊലീസിനെ വിളിച്ചു. പൊലീസടക്കം പറഞ്ഞത് കരണത്ത് അടിച്ചില്ലേ വിട്ടേക്കൂവെന്നാണ്. അയാള്‍ കരഞ്ഞുകൊണ്ട് എന്റെ കാലില്‍ വീണു. എനിക്ക് ഗള്‍ഫില്‍ ജോലി കിട്ടിയതേയുള്ളൂ, കല്യാണം കഴിക്കാന്‍ പോവുകയാണ് എന്ന് അയാള്‍ നിലവിളിച്ചു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും നിനക്ക് നിന്റെ വികാരങ്ങളെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ലേ എന്ന് ഞാന്‍ ചോദിച്ചു'' പാര്‍വതി പറയുന്നു.

Parvathy Thiruvothu shares her bad experience from the set of Mariyaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍; ജയിലില്‍

നിര്‍ണായകമായത് മുഖ്യമന്ത്രിക്ക് ലഭിച്ച ശബ്ദസന്ദേശം, ഉടന്‍ 'ആക്ഷന്' നിര്‍ദേശം; പൂങ്കുഴലിയുടെ അതീവ രഹസ്യ 'ഓപ്പറേഷന്‍'

കിഫ്ബിയിൽ വിവിധ തസ്തികകളിൽ ഒഴിവ്,എൻജിനിയറിങ് ബിരുദമുള്ളവർക്ക് അവസരം

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

മുടി തഴച്ചു വളരണോ? ചെമ്പരത്തി മാത്രം മതി

SCROLL FOR NEXT