'കേരളം യുഡിഎഫ് ഭരിക്കും; എന്‍ഡിഎയ്ക്ക് രണ്ട് സീറ്റ് മാത്രം'; ലോക്‌പോള്‍ സര്‍വേ ഫലം

എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ.
LokPoll survey
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലംCenter-Center-Kochi
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം. 140 സീറ്റുകളില്‍ 81 മുതല്‍ 86 വരെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് സര്‍വേയില്‍ പറയുന്നു. എല്‍ഡിഎഫിന് 51 മുതല്‍ 59 വരെ സീറ്റുകള്‍ മാത്രമേ ലഭിക്കൂ. ബിജെപി നയിക്കുന്ന എന്‍ഡിഎ പരമാവധി രണ്ട് സീറ്റുകള്‍ വരെയും, നേടാന്‍ സാധ്യതയുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.

LokPoll survey
കരുതലിന്റെ മഹാമാതൃക; അതിജീവനത്തിന്റെ 'കേരള സ്റ്റോറി'; വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം നാളെ

ഫെബ്രുവരി ഒമ്പത് മുതല്‍ 24 വരെയാണ് സര്‍വേ നടത്തിയതെന്ന് ലോക് പോള്‍ എക്‌സ് പോസ്റ്റില്‍ പറയുന്നു. മുന്നണികള്‍ നേടാന്‍ സാധ്യതയുള്ള വോട്ട് ഷെയറിന്റെ കണക്കുകളും ലോക്‌പോള്‍ പുറത്തുവിട്ടിട്ടുണ്ട്. എല്‍.ഡി.എഫ്: 39 - 41, യു.ഡി.എഫ്: 43 -45, എന്‍.ഡി.എ: 13 -15, മറ്റുള്ളവര്‍: 2-3 ശതമാനം എന്നിങ്ങനെയാണ് സര്‍വേയില്‍ പ്രവചിക്കുന്നത്.

LokPoll survey
ടോള്‍ബൂത്തില്‍ പിറകിലേക്കെടുത്ത ട്രെയിലര്‍ ദേഹത്തുകയറി, ജീവനക്കാരന്‍ മരിച്ചു

തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങനെ മേഖല തിരിച്ചുള്ള ചിത്രങ്ങളും ലോക്‌പോള്‍ പുറത്തുവിട്ടിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തില്‍ യു.ഡി.എഫ് വമ്പന്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷ. എങ്കിലും കണ്ണൂരും, പാലക്കാടും എല്‍ഡിഎഫ് കോട്ടകളില്‍ മാറ്റമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Summary

LokPoll survey results predict that UDF will seize power in the Assembly elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com