Parvathy Thiruvothu 
Entertainment

പൊലീസുകാരിയായി പാര്‍വ്വതി; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' പൂര്‍ത്തിയായി

Author : സമകാലിക മലയാളം ഡെസ്ക്

പാർവ്വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയമായ 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി രിക്കുന്നു. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മിക്കുന്നത്.

തികഞ്ഞ ഒരു പൊലീസ് സ്റ്റോറി പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ അവതരിപ്പിക്കുക യാണ് ഷഹദ് ഈ ചിത്രത്തിലൂടെ. ഭർത്താവിൻ്റെ മരണത്തിനു ശേഷം ആശ്രിതനിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിതാ കോൺസ്റ്റബിളിൻ്റെ ഔദ്യോഗികജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം. പാർവ്വതി തിരുവോത്താണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പാർവ്വതിക്കു പുറമേ വലിയൊരു താര നിര തന്നെ ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വിജയരാഘവൻ്റ, സായ് കുമാർ,,മാത്യു തോമസ്, വിനയ് ഫോർട്ട്, അസിസ് നെടുമങ്ങാട് സിദ്ധാർത്ഥ് ഭരതൻ,ഉണ്ണി മായാ പ്രസാദ്, ജയശ്രീ,നിയാസ് ബക്കർ, സിറാജ്, എന്നിവരും പ്രശസ്‌ത തമിഴ് നടൻ പാർത്ഥിപനും ഈ ചിത്രത്തിലെ പ്രധാന അഭിനേതാവാണ്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു

രചന - പി.എസ്. സുബ്രഹമണ്യം, വിജേഷ് തോട്ടുങ്കൽ. സംഗീതം - മുജീബ് മജീദ്. ഛായാഗ്രഹണം - റോബി രാജ്. എഡിറ്റിംഗ് - ചമൻ ചാക്കോ. കലാസംവിധാനം - മഹേഷ് മോഹൻ. മേക്കപ്പ് - അമൽ. കോസ്റ്റ്യൂം ഡിസൈൻ -സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. സ്റ്റിൽസ്- റിജാഷ് മുഹമ്മദ്. ലൈൻ പ്രൊഡ്യൂസർ - ദീപക്. പ്രൊഡക്ഷൻ മാനേജർ - എൽദോ ജോൺ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി' പിആർഒ-വാഴൂർ ജോസ്.

Parvathy Thiruvothu starrer Prathamadrishtyal Kuttakkar completes shooting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശൻ മന്ത്രിസഭയായി; കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാർ, രണ്ട് വനിതകൾ; തിരുവഞ്ചൂർ സ്പീക്കർ, ഷാനിമോൾ ഡെപ്യൂട്ടി സ്പീക്കർ

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

'ഞാന്‍ നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ്, തെറ്റ് കണ്ടാല്‍ വിമര്‍ശിക്കണമെന്ന അഭിപ്രായക്കാരൻ'; വി ഡി സതീശന്‍

'കണ്ടാല്‍ അശ്വിന്റെ അമ്മയാണെന്നെ തോന്നൂ'; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

VD Satheesan Cabinet Live: ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യം, നാളെ സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, അറിയാം 21 മന്ത്രിമാരുടെ പട്ടിക

SCROLL FOR NEXT