Parvathy Thiruvothu ഇൻസ്റ്റഗ്രാം
Entertainment

സംവിധായക കുപ്പായമണിയാന്‍ പാര്‍വതി; അഞ്ച് വര്‍ഷം കാത്തിരുന്നത് ഈ സിനിമയ്ക്കായി!

മലയാളത്തില്‍ പാര്‍വതിയുടെ പുതിയ ചിത്രം ഐ, നോബഡിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളും ഓഫ് സ്‌ക്രീനിലെ വ്യക്തിത്വവും പാര്‍വതി തിരുവോത്തിന് മലയാള സിനിമയില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിക്കൊടുത്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് പാര്‍വതി. താന്‍ സംവിധാനത്തിലേക്ക് കടക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് പാര്‍വതി.

ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി സംവിധാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അഞ്ച് വര്‍ഷമായി താന്‍ ആ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണെന്ന് പാര്‍വതി പറയുന്നു. കൊവിഡ് കാലത്താണ് ചിത്രം തന്നെ തേടിയെത്തിയതെന്നും താരം പറയുന്നു.

''കൊവിഡ് കാലത്താണ് ഈ തിരക്കഥ എന്നിലേക്ക് വരുന്നത്, പാര്‍വതി തന്നെ ഈ സിനിമ സംവിധാനം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ ആ തിരക്കഥ വായിച്ചപ്പോഴാണ് എന്തു കൊണ്ട് ഞാനിത് സംവിധാനം ചെയ്യണമെന്ന് അവര്‍ പറയാനുള്ള കാരണം എനിക്ക് മനസിലായത്. അതുകൊണ്ടാണ് ഈ സിനിമയ്ക്ക് വേണ്ടി 5വര്‍ഷം കാത്തിരുന്നത്.'' പാര്‍വതി പറയുന്നു.

''പലരും സംവിധാനത്തിന് വേണ്ടി എന്നെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതായിരിക്കണം ഞാന്‍ ആദ്യം സംവിധാനം ചെയ്ത സിനിമ എന്ന് ഞാന്‍ ആഗ്രഹിച്ചു. അഭിനയം ക്രിയേറ്റീവായിട്ടുള്ള കാര്യമാണ്, അത് എനിക്ക് സംതൃപ്തി തരുന്നുണ്ടെങ്കിലും അത് മാത്രമല്ല എനിക്ക് ചെയ്യാറാുള്ളതെന്ന് തോന്നാറുണ്ട്' എന്നും പാര്‍വതി പറഞ്ഞു.

അതേസമയം ഹെര്‍ ആണ് പാര്‍വതിയുടേതായി ഒടുവിലിറങ്ങിയ ചിത്രം. ആമസോണ്‍ പ്രൈമിന് വേണ്ടി ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന ചിതത്തിലും പാര്‍വതി അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ പാര്‍വതിയുടെ പുതിയ ചിത്രം ഐ, നോബഡിയാണ്. നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ പൃഥ്വിരാജാണ്.

Parvathy Thiruvothu to become director. Says she has been waiting 5 years for this movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടെ പിടിച്ചെടുത്തു; ലക്കി ഭാസ്‌കറില്‍ ഉപയോഗിച്ച വാഹനം

'എന്റെ കൈ അടിച്ചൊടിക്കാന്‍ പറഞ്ഞതും ഹോക്കി സ്റ്റിക്ക് വാങ്ങി ഒറ്റയടി!'; മധു വാര്യരുടെ പ്ലാന്‍ പൊളിച്ച 'ആന്റി ക്ലൈമാക്‌സ്'

മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചര്‍മ്മം തിളങ്ങാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം

SCROLL FOR NEXT