Kuttram Purindhavan  വിഡിയോ സ്ക്രീൻഷോട്ട്
Entertainment

ത്രില്ലർ സീരിസുമായി പശുപതി; 'കുട്രം പുരിന്ദവൻ' ഒടിടിയിൽ എവിടെ, എപ്പോൾ കാണാം

ത്രില്ലർ ഴോണറിലാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകൻ ആർ കെ സെൽവമണി ഒരുക്കുന്ന വെബ് സീരിസാണ് കുട്രം പുരിന്ദവൻ. പശുപതിയാണ് സീരിസിൽ പ്രധാന വേഷത്തിലെത്തുന്നത്. ലക്ഷ്മി പ്രിയ ചന്ദ്രമൗലി ആണ് സീരിസിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലർ ഴോണറിലാണ് സീരിസ് ഒരുക്കിയിരിക്കുന്നത്.

ഇപ്പോഴിതാ സീരിസിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബർ അഞ്ചിന് സോണി ലിവിലൂടെയാണ് സീരിസ് സ്ട്രീമിങ്ങിനെത്തുക. തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും.

ലിസി ആന്റണി, മൂന്നാർ രമേശ്, അജിത് കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഹാപ്പി യൂണികോൺ/അക്ബുൾസ് ആണ് സീരിസ് നിർമിക്കുന്നത്. പുലൻ വിസാരണൈ, ക്യാപ്റ്റൻ പ്രഭാകരൻ, മക്കൾ ആച്ചി, ചെമ്പരുത്തി, അരസിയൽ തുടങ്ങിയ നിരവധി സിനിമകളിലൂടെ പ്രശസ്തനാണ് ആർ കെ സെൽവമണി.

അതേസമയം ബൈസൺ ആണ് പശുപതിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വേലുസാമി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പശുപതിയെത്തിയത്. നടന്റെ പെർഫോമൻസിന് വൻ പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു.

Cinema News: Pasupathy starrer Kuttram Purindhavan OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം