പാട്രിക് ഡെംപ്‌സി/എക്‌സ് 
Entertainment

പാട്രിക് ഡെംപ്‌സി 'സെക്‌സിയസ്റ്റ് മാന്‍';  ഈഗോ അല്‍പ്പം ഉയര്‍ന്നിട്ടുണ്ടെന്ന് താരം

ഗ്രേസ് അനാട്ടമി എന്ന മെഡിക്കല്‍ നാടക പരമ്പരയിലെ ഡോ. ഡെറക് മക്ഡ്രീമി ഷെപ്പേര്‍ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് പാട്രിക് ഡെംപ്‌സി പ്രശസ്തനാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ഏഞ്ചല്‍സ്:  അമേരിക്കന്‍ നടന്‍ പാട്രിക് ഡെംപ്‌സിയെ  ഈ വര്‍ഷത്തെ 'സെക്‌സിയസ്റ്റ് മാന്‍ എലൈവ് ' ആയി തെരഞ്ഞെടുത്ത് പീപ്പിള്‍സ് മാഗസിന്‍. ഗ്രേസ് അനാട്ടമി എന്ന മെഡിക്കല്‍ നാടക പരമ്പരയിലെ ഡോ. ഡെറക് മക്ഡ്രീമി ഷെപ്പേര്‍ഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് പാട്രിക് ഡെംപ്‌സി പ്രശസ്തനാകുന്നത്. 

അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ട്.  തീര്‍ച്ചയായും എന്റെ ഈഗോ അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്, എന്നാല്‍ പോസിറ്റാവായ എന്തെങ്കിലും ചെയ്യാനുള്ള പ്ലാറ്റ്‌ഫോമാണ് ഇതെനിക്കു നല്‍കുന്നതെന്നായിരുന്നു നടന്റെ പ്രതികരണം. 'ജിമ്മി കിമ്മല്‍ ലൈവ്' എന്ന പരിപാടിയിലാണ് പ്രഖ്യാപനം നടന്നത്. 

ഒരു റേസ് കാര്‍ റേസര്‍ കൂടിയാണ് ഡെംപ്‌സി. മൈക്കല്‍ മാന്‍ സംവിധാനം ചെയ്യുന്ന 'ഫെരാരി' എന്ന ബയോപിക്കില്‍ ഇറ്റാലിയന്‍ ഫോര്‍മുല വണ്‍ െ്രെഡവറായി പിയറോ തരുഫിയെ അവതരിപ്പിക്കുന്നത് പാട്രിക് ഡെംപ്‌സിയാണ്. 

കഴിഞ്ഞ വര്‍ഷം മാര്‍വല്‍ താരം ക്രിസ് ഇവാന്‍സിയാണ് ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. ഹോളിവുഡ് കരിയര്‍ 30 വര്‍ഷത്തിലേറെയായി. പോള്‍ റൂഡ്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോര്‍ജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, ജോണ്‍ ലെജന്‍ഡ്, ഇഡ്രിസ് എല്‍ബ, ക്രിസ് ഹെംസ്വര്‍ത്ത്, ചാന്നിംഗ് ടാറ്റം എന്നിവരായിരുന്നു പീപ്പിള്‍സ് മാഗസിന്റെ സെക്‌സിയസ്റ്റ് മാന്‍ എലൈവ് എന്ന പുരസ്‌കാരംലഭിച്ചവര്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT