ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

നിലയ്ക്ക് ഒരു വയസ്സ്, ആഘോഷിക്കാൻ 'കാട്' മുഴുവൻ എത്തി; ചിത്രങ്ങളും വിഡിയോയും 

ജം​ഗിൾ തീമിലാണ് നിലയുടെ ഒന്നാം പിറന്നാൾ കൊണ്ടാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ടിയും അവതാരകയുമായ പേളി മാണിയുടെയും നടൻ ശ്രീനിഷ് അരവിന്ദിന്റെയും മകൾ നിലയ്ക്ക് ഒന്നാം പിറന്നാൾ. മകൾക്കൊപ്പമുള്ള രസനിമിഷങ്ങൾ പതിവായി ആരാധകരുമായി പങ്കുവയ്ക്കുന്ന പേളിയും ശ്രീനിഷും നിലയുടെ ഒന്നാം പിറന്നാൾ ആഘോഷ ചിത്രങ്ങളും സോഷ്യൽമീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനുപുറമേ നിലയുടെ പിറന്നാൾ വിഡിയോ തന്റെ യൂട്യൂബ് ചാനലിലും പേളി പോസ്റ്റ് ചെയ്തു. 

"നിലയ്ക്ക് ഒരു വയസ്സ്
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളിൽ ഒന്ന്. ഞങ്ങളുടെ കുഞ്ഞ് മാലാഖ വളരുകയാണ്, ഞങ്ങൾക്കൊപ്പം ആഘോഷിക്കാൻ കാട്ടിലെ എല്ലാവരെയും ക്ഷണിച്ചു", പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് പേളി കുറിച്ചു. ജം​ഗിൾ തീമിലാണ് നിലയുടെ ഒന്നാം പിറന്നാൾ കൊണ്ടാടിയത്. 

റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ടാണ് പേളിയും ശ്രീനിഷും പ്രണയത്തിലായത്. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2021 മാർച്ച് 20നാണ് ഇവർ ജീവിതത്തിലേക്ക് നിലയേ വരവേറ്റത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT