സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പേളി മാണി. പേളിയുടെ ടോക്ക് ഷോയ്ക്കും വ്‌ളോഗുകള്‍ക്കുമെല്ലാം വലിയ ആരാധകവൃന്ദമുണ്ട്. അധികം സംസാരിക്കാത്തവരും ഗൗരവ്വക്കാരുമൊക്കെ പേളിയുടെ മുന്നിലെത്തിയാള്‍ കുട്ടികളെപ്പോലാകുന്നതും പൊട്ടിച്ചിരിച്ച് ചളികള്‍ പറയുന്നതുമൊക്കെ കാണാം.
പേളി പങ്കുവച്ച പുതിയ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ മക്കളുടെ ബേബി സിറ്റര്‍ക്ക് സ്വര്‍ണമാലയും ചെയിനും സമ്മാനിക്കുന്നതാണ് പേളിയുടെ പുതിയ വിഡിയോ. മനോഹരമായ വിഡിയോയില്‍ പേളിയും ബേബി സിറ്ററായ രഞ്ജുവും വികാരഭരിതരാകുന്നതും കണ്ണ് നിറയുന്നതുമൊക്കെ കാണാം.
''മക്കളുടെ ബേബി സിറ്ററാണ് രഞ്ജു. രണ്ട് വര്‍ഷമായി അവള്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. നിറ്റാര ജനിച്ച് ഞാന്‍ വീട്ടിലേക്ക് വന്ന അന്നാണ് രഞ്ജു ഞങ്ങള്‍ക്ക് ഹെല്‍പ്പറായി ജോയിന്‍ ചെയ്തത്. അന്ന് മുതല്‍ ഇന്ന് വരെ ഞങ്ങളുടെ കൂടെ നിന്ന കുട്ടിയാണ്. മക്കളുടെ കാര്യങ്ങള്‍ മാത്രമല്ല, എന്റെ കാര്യങ്ങള്‍ വരെ നോക്കും. ഞാന്‍ പറയാതെ തന്നെ കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യും. നല്ലൊരു പാവം കൊച്ചാണ്. അവളിപ്പോള്‍ ഞങ്ങള്‍ക്ക് ബേബി സിറ്റര്‍ മാത്രമല്ല കുടുംബത്തിലെ അംഗം പോലെയായി. എനിക്കൊരു അനിയത്തിയെപ്പോലെയായി'' പേളി പറയുന്നു.
''അവള്‍ കുറച്ചു ദിവസത്തേക്ക് നാട്ടില്‍ പോവുകയാണ്. സഹോദരിക്ക് സുഖമില്ലാത്തതുകൊണ്ടാണ് പോകുന്നത്. അവള്‍ പോകും മുമ്പ് എന്തെങ്കിലും സമ്മാനമായി നല്‍കണമെന്ന് തോന്നി. നല്ലൊരു ഗിഫ്റ്റ് ഇതുവരെ വാങ്ങി കൊടുത്തിട്ടില്ല. അതുകൊണ്ടാണ് ഇന്ന് അവള്‍ക്കായി ഞാന്‍ ഒരു മാലയും കൈ ചെയിനും വാങ്ങിയത്'' എന്നും പേളി പറയുന്നുണ്ട്.
വിഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തുന്നത്. മിക്ക കമന്റുകളും സോഷ്യല്‍ മീഡിയ താരമായ ദിയ കൃഷ്ണയ്‌ക്കെതിരെയാണെന്നത് ശ്രദ്ധേയമാണ്. ഭര്‍ത്താവിന്റെ അമ്മയെ ആന്റിയെന്ന് വിളിക്കുന്നതിനെക്കുറിച്ചുള്ള ദിയയുടെ വിവാദ പരാമര്‍ശത്തെ പരിഹസിക്കുന്നതാണ് കമന്റുകള്‍. ദിയയോട് പേളിയെ കണ്ടു പഠിക്കാന്‍ പറയുകയാണ് കമന്റുകള്‍.
'ആ ദിയയൊക്കെ കണ്ടുപഠിക്ക്. കുറഞ്ഞത് വായില്‍ നിന്ന് വീഴുന്ന ചില വാക്കുകള്‍ എങ്ങനെ സംസാരിക്കണമെന്ന് കണ്ടും കേട്ടും തന്നെ പഠിക്കണം, ഇതാണ് വളര്‍ത്തുഗുണം. അല്ലാതെ സ്‌നേഹമുള്ള അമ്മായിയമ്മയെപോലും വഴിയേ പോകുന്നവരെ ഒന്നും അമ്മ എന്ന് വിളിക്കില്ല എന്ന് പറഞ്ഞ ടീംസിനെ പോലെയല്ല പേളി ചേച്ചി. ശ്രീനിയേട്ടന്റെ അമ്മയയേയും അവരുടെ റിലേറ്റീവ്‌സ്‌നേയും എന്തൊരു കരുതലോടെയും സ്‌നേഹത്തോടെയും ആണ് ചേച്ചി ട്രീറ്റ് ചെയ്യുന്നേ. അവരുമായുള്ള എല്ലാ വ്‌ലോഗ്ഗിലും അത് കാണാന്‍ പറ്റുന്നുണ്ട്. യു ആര്‍ ഗ്രേറ്റ്. ആരും അല്ലാതിരുന്നിട്ടു കൂടി മറ്റുള്ളവരെ സ്‌നേഹിക്കാനും മനസ്സിലാക്കാനും ഉള്ള മനസ് ഉണ്ടല്ലോ. ഇനിയും ഉയരങ്ങളില്‍ എത്തും, സ്വന്തം ഭര്‍ത്താവിന്റെ അമ്മയെ പോലും അമ്മ എന്ന് വിളിക്കാത്ത സോ കോള്‍ഡ് ഇന്‍ഫ്‌ളുവേഴ്‌സിന്റെ കാലത്ത് ബേബി സെറ്ററിനെ കൂടപ്പിറപ്പായി കാണുന്ന ചേച്ചി ഒരു മാലാഖ തന്നെ' എന്നിങ്ങനെയാണ് കമന്റുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates