Pearle Maaney ഇന്‍സ്റ്റഗ്രാം
Entertainment

'മമ്മൂക്കയ്ക്ക് ടാറ്റു ചെയ്യണോ?; ഇന്‍റർവ്യുവിനിടെ പറ്റിയ അബദ്ധം, മൊത്തം കയ്യീന്ന് പോയി'; വഴിത്തിരിവായ അഭിമുഖത്തെപ്പറ്റി പേളി

അവര്‍ രണ്ടു പേരും എന്നെ കളിയാക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തന്റെ കരിയറില്‍ ബ്രേക്ക് ത്രൂ നല്‍കിയ അഭിമുഖത്തെക്കുറിച്ച് പേളി മാണി. മമ്മൂട്ടിയേയും ശ്രീനിവാസനേയും ഒരുമിച്ച് ഇന്റര്‍വ്യു ചെയ്തതാണ് തന്റെ കരിയറില്‍ മാറ്റം വരുന്നതെന്നാണ് പേളി പറയുന്നത്. അന്ന് തന്നെ മമ്മൂട്ടിയും ശ്രീനിവാസനും തങ്ങള്‍ക്ക് കാലങ്ങളായി അറിയുന്ന ഒരാളെപ്പോലെയാണ് ട്രീറ്റ് ചെയ്തതെന്നും പേളി പറയുന്നു. ഗലാട്ട പ്ലസിന്റെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു പേളി.

''മമ്മൂക്കയും ശ്രീനിയങ്കളുമുള്ള അഭിമുഖത്തില്‍ ഞാന്‍ വൈകിയാണ് എത്തിയത്. ഞാന്‍ കയറി ചെന്നതും മമ്മൂക്ക പറഞ്ഞത് ഹാ സ്റ്റാര്‍ എത്തിയല്ലോ എന്നാണ്. അതാദ്യമായിട്ടാണ് ഞാന്‍ മമ്മൂക്കയെ കാണുന്നത്. ഞാന്‍ സോറി പറഞ്ഞു. അഭിമുഖം തുടങ്ങിയപ്പോള്‍ ഞാന്‍ നെര്‍വസ് ആണെന്ന് പറഞ്ഞു. അവര്‍ എന്നെ ശാന്തയാക്കി. പിന്നെ അതൊരു ഫണ്‍ ഇന്റര്‍വ്യു ആയിമാറി. അവര്‍ രണ്ടു പേരും എന്നെ കളിയാക്കുകയായിരുന്നു. മമ്മൂക്കയ്ക്ക് അങ്ങനൊരു വശമുണ്ടെന്ന് അറിയില്ലായിരുന്നു'' പേളി പറയുന്നു.

''ആ അഭിമുഖത്തിലൂടെയാണ് അവതാരക എന്ന നിലയില്‍ ഞാന്‍ ഞാനായിരിക്കണമെന്ന് പഠിക്കുന്നത്. ചോദ്യങ്ങള്‍ ചോദിക്കുന്നതിനിടെ ഞാന്‍ എഴുതുന്നുമുണ്ടായിരുന്നു. അത് വായിക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ അബദ്ധത്തില്‍ ഞാന്‍ നെര്‍വസ് ആണ് എന്നെഴുതുകയും അത് ഉച്ചത്തില്‍ വായിച്ചു പോവുകയും ചെയ്തു. ഓ പ്രീപ്ലാന്‍ഡ് നെര്‍വെസ്‌നെസ് എന്ന് മമ്മൂക്ക കളിയാക്കി. അങ്ങനെ മൊത്തത്തില്‍ കയ്യില്‍ നിന്നും പോയി'' താരം പറയുന്നു.

''പക്ഷെ അവര്‍ നന്നായി ആസ്വദിച്ചു. പാട്ടൊക്കെ പാടി. മമ്മൂക്കയോട് ഞാന്‍ ടാറ്റു ചെയ്യണം എന്നുണ്ടോന്ന് ചോദിച്ചു. ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പേളിയെ കണ്ടുമിട്ടിയല്ലോ, ഇനി ഞാന്‍ ചെയ്യുമെന്ന് ശ്രീനിയങ്കിള്‍ പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. അവര്‍ രണ്ടു പേരും ഇതിഹാസങ്ങളാണ്. അവരെ കണ്ടാണ് നമ്മളൊക്കെ വളര്‍ന്നത്. എന്നാല്‍ അവര്‍ എന്നെ അത്രയും കംഫര്‍ട്ടബിള്‍ ആക്കി. അവര്‍ക്ക് അറിയുന്നൊരാളെപ്പോലെയാണ് എന്നോട് പെരുമാറിയത്. ഇന്റര്‍വ്യു എന്ന് ടീം എഫേര്‍ട്ടാണ്.'' എന്നും പേളി പറയുന്നു.

Pearle Maaney recalls her interview with Mammootty and Sreenivasan. Says she never knew Mammootty had such a funny side.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയക്കെതിരെയും ഭീഷണി; ആക്രമിക്കുമെന്ന് സൂചന നല്‍കി ഡോണള്‍ഡ് ട്രംപ്

'നേമത്തേക്ക് ഇല്ല'; പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തി ശിവന്‍കുട്ടി

വീണ്ടും ഒരു ലക്ഷം കടന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1160 രൂപ

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...; ദൈവത്തെപ്പോലെ കൂടെ നിന്ന പ്രേക്ഷകര്‍, നിങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യും'; വികാരഭരിതനായി നിവിന്‍ പോളി

സംസാര രീതികൊണ്ട് മാത്രം അളക്കരുത്, മനഃശാസ്ത്രത്തിൽ ഈ പെരുമാറ്റിരീതികൾക്ക് വലിയ സ്ഥാനമുണ്ട്

SCROLL FOR NEXT