ഫോട്ടോഗ്രാഫി പ്രേമികള്‍ക്കായി ആദ്യമായി സോണി LYT-710 കാമറ, 7,000mAh ബാറ്ററി; മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്‍ ഉടന്‍ വിപണിയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു
Motorola is set to launch the Edge 70 Fusion in India
Motorola is set to launch the Edge 70 Fusion in Indiasource: FLIPKART
Updated on
1 min read

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യ പുതിയ ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. എഡ്ജ് 70 ഫ്യൂഷന്‍ എന്ന പേരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കാന്‍ പോകുന്നത്.

ഫോണ്‍ മൂന്ന് പാന്റോണ്‍-ക്യൂറേറ്റഡ് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. സില്‍ഹൗട്ട്, ബ്ലൂ സര്‍ഫ്, കണ്‍ട്രി എയര്‍ എന്നി കളര്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുക. സോണി LYT-710 പിന്‍ കാമറ അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോണായിരിക്കും എഡ്ജ് 70 ഫ്യൂഷന്‍ എന്ന് മോട്ടോറോള അവകാശപ്പെടുന്നു. ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍.

ബാക്ക് പാനലില്‍ 'ലെതര്‍-ഇന്‍സ്പയര്‍ഡ്' ടെക്‌സ്ചര്‍ ഉണ്ടായിരിക്കും. ഫ്‌ലിപ്കാര്‍ട്ട് വഴിയായിരിക്കും ഫോണ്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുക. ലോഞ്ച് വില കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 144 ഹെര്‍ട്‌സ് വരെ റിഫ്രഷ് റേറ്റ്, 5,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, എസ്ജിഎസ് ഐ പ്രൊട്ടക്ഷന്‍, 96.2% സ്‌ക്രീന്‍-ടു-ബോഡി അനുപാതം, എച്ച്ഡിആര്‍ 10+ പിന്തുണ എന്നിവയുള്ള ക്വാഡ്-കര്‍വ്ഡ് 1.5 കെ ഡിസ്പ്ലേ ആയിരിക്കും ഫോണില്‍ ഉണ്ടാവുക. ഇതില്‍ സ്മാര്‍ട്ട് വാട്ടര്‍ ടച്ച് 3.0 ഉണ്ടാകും. ഇത് കൈ നനഞ്ഞാലും ഹാന്‍ഡ്‌സെറ്റിന് സുരക്ഷ ഉറപ്പാക്കുന്നു. 68W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 7,000mAh സിലിക്കണ്‍-കാര്‍ബണ്‍ ബാറ്ററിയും 7.99mm കനവും ഈ ഫോണിന് ഉണ്ടാവും.

Motorola is set to launch the Edge 70 Fusion in India
ആഡ് മീ, കാമറ കോച്ച്..., നിരവധി എഐ ഫീച്ചറുകള്‍; കുറഞ്ഞ വിലയില്‍ പ്രീമീയം ഫീച്ചറുകളുമായി പിക്‌സല്‍ 10എ

ഫോണില്‍ ട്രിപ്പിള്‍-റിയര്‍-കാമറ സജ്ജീകരണം ഉണ്ടാകും. 50MP സോണി LYT-710 സെന്‍സര്‍ ആദ്യമായി ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട്ഫോണാണിത്. പ്രധാന കാമറയില്‍ 13MP അള്‍ട്രാ-വൈഡ്-ആംഗിള്‍ ലെന്‍സും മാക്രോ സെന്‍സറും ഉണ്ട്. ഫോണിന്റെ മുന്‍വശത്ത് 4K വീഡിയോ റെക്കോര്‍ഡു ചെയ്യാന്‍ കഴിയുന്ന 32MP കാമറയുണ്ട്. പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP68, IP69 റേറ്റിംഗുകള്‍ ഫോണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 7s Gen 4 ചിപ്സെറ്റാണ് ഫോണിന് കരുത്തുപകരുക.

Motorola is set to launch the Edge 70 Fusion in India
200 എംപി കാമറ, വില 82,999 രൂപ മുതൽ; ഗാലക്സി എസ് 26 സീരീസ് ബുധനാഴ്ച വിപണിയിൽ
Summary

Motorola is set to launch the Edge 70 Fusion in India, features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com