Prithviraj, Pearle Maaney 
Entertainment

'എന്താണ് സംഭവിച്ചതെന്ന് അറിയില്ല, ചിരിക്കുകപോലും ചെയ്യാതെ പൃഥ്വിരാജിനെ ഇന്റര്‍വ്യു ചെയ്തു'; ഡിലീറ്റ് ചെയ്ത എമ്പുരാന്‍ റിവ്യുവും; പേളി പറയുന്നു

വിദ്യ ബാലനെപ്പോലെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയങ്കരിയാണ് പേളി മാണി. നടിയായും അവതാരകയായുമെല്ലാം പേളി കയ്യടി നേടിയിട്ടുണ്ട്. ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും അവതാരകയുമാണ് പേളി. താരത്തിന്റെ വ്‌ളോഗുകളും അഭിമുഖങ്ങളുമെല്ലാം വൈറലായി മാറാറുണ്ട്. എത്ര ഗൗരവ്വക്കാരായാലും പേളിയുടെ അഭിമുഖത്തിലെത്തിയാല്‍ എല്ലാം മറന്ന് തമാശകള്‍ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നത് കാണാം.

പൊതുവെ അന്തര്‍മുഖരായ ഫഹദ് ഫാസിലും ഗൗതം വാസുദേവ് മേനോനുമെല്ലാം മുമ്പൊരിക്കലും കാണാത്ത വിധം റിലാക്‌സ്ഡ് ആയി, പരിസരം മറന്ന് പൊട്ടിച്ചിരിക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന പേളിയുടെ അഭിമുഖങ്ങള്‍ വൈറലായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ വലിയ സിനിമകളുടെയെല്ലാം പ്രൊമോഷനായി തേടിയെത്തുന്നത് പേളി മാണിയെയാണ്.

തന്റെ കരിയറിലെ ആദ്യത്തെ അഭിമുഖത്തെക്കുറിച്ച് സംസാരിക്കുകയാണ് പേളി. നടന്‍ പൃഥ്വിരാജിനെയാണ് പേളി ആദ്യമായി ഇന്റര്‍വ്യു ചെയ്തത്. എന്നാല്‍ അന്ന് താന്‍ ചിരിക്കുക പോലും ചെയ്യാതെയാണ് സംസാരിച്ചതെന്നാണ് പേളി പറയുന്നത്. ഗലാട്ട പ്ലസിന്റെ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു പേളി.

''പൃഥ്വിരാജായിരുന്നു അത്. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അവര്‍ എന്തിനാണ് എന്നെ വിളിച്ചതെന്ന് എനിക്കറിയില്ലായിരുന്നു. ആ സമയത്ത് ഞാന്‍ നടിയാകാന്‍ ആഗ്രഹിച്ചു നടക്കുകയായിരുന്നു. അപ്പോഴാണ് അവര്‍ എന്നെ ഇന്റര്‍വ്യുവെടുക്കാന്‍ വിളിക്കുന്നത്. അമ്മയുടെ സാരിയൊക്കെ ധരിച്ച് ഞാന്‍ പോയി. എന്താണ് സംഭവിക്കുന്നതെന്ന് പോലും എനിക്ക് മനസിലായില്ല. ഞാന്‍ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അതൊരു പിഞ്ച് മീ മൊമന്റ് ആയിരുന്നു. ആ ചിത്രം ഇപ്പോഴും എന്റെ പക്കലുണ്ട്. വിദ്യ ബാലനെപ്പോലെയാണ് ഞാന്‍ അന്ന് ഇരുന്നിരുന്നത്. കാരണം ഇന്റര്‍വ്യുകള്‍ എടുക്കേണ്ടത് അങ്ങനെയാണെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ഞാന്‍ ചിരിച്ചതു പോലുമില്ല. ഭാഗ്യത്തിന് ആ ഇന്റര്‍വ്യു പുറത്ത് വന്നിട്ടില്ല.'' പേളി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിവ്യു വിഡിയോ ചെയ്തതിനെക്കുറിച്ചും പേളി പറയുന്നത്. എന്നാല്‍ അന്നത്തെ ഇന്റര്‍വ്യു പോലെ തന്നെ ആ വിഡിയോയും പുറം ലോകം കണ്ടില്ലെന്നാണ് പേളി പറയുന്നത്. റിവ്യു ചെയ്തു തുടങ്ങിയാല്‍ മറ്റ് സിനിമകളുടേയും റിവ്യു ചെയ്യേണ്ടി വരും എന്നതിനാലാണ് താന്‍ ആ വിഡിയോ ഡിലീറ്റ് ചെയ്തതെന്നാണ് പേളി പറയുന്നത്.

Pearle Maaney recalls her first ever star interview. It was Prithviraj. She was so starstruck, that still doesn't remember what happened.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിച്ചളപാളികള്‍ക്ക് പകരം ചെമ്പ് പാളി എന്നെഴുതി, മിനുട്‌സ് മനപ്പൂര്‍വം തിരുത്തി; പത്മകുമാറിനെതിരെ എസ്‌ഐടി

അമ്മത്തൊട്ടിലിലെത്തിയ ആ കുഞ്ഞുങ്ങളുടെ ഭാവി സുരക്ഷിതം; മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് വിദേശീയര്‍ ദത്തെടുത്ത് 23 കുട്ടികളെ

സാമ്പത്തിക വളര്‍ച്ച, പ്രണയബന്ധം പുതിയ വഴിത്തിരിവിലേയ്ക്ക്...

200 മെഗാപിക്‌സല്‍ പ്രൈമറി കാമറ, 7,000എംഎഎച്ച് ബാറ്ററി; റിയല്‍മി 16 പ്രോ ഇന്ത്യയില്‍ അവതരിപ്പിച്ചു

14 ടീമുകൾ, 91 മത്സരങ്ങൾ; ഐഎസ്എല്‍ ഫെബ്രുവരി 14ന് തുടങ്ങും

SCROLL FOR NEXT