'മഞ്ജുവിന് നാട്ടില്‍ ടിക്കറ്റ് കിട്ടിയില്ല, സര്‍വ്വം മായ കണ്ട ഉടനെ വിളിച്ച് പറഞ്ഞത്'; 13 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിനെപ്പറ്റി മധു വാര്യര്‍

അവസാനം അഭിനയിച്ചത് 'മായാ മോഹിനി'യിലാണ്, അതിനുശേഷം ഇപ്പോഴാണ്. ആദ്യം എനിക്ക് പേടിയായിരുന്നു
Madhu Warrier
Madhu Warrierഇന്‍സ്റ്റഗ്രാം
Updated on
2 min read

ഒരിടവേളയ്ക്ക് ശേഷമുള്ള നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ് സര്‍വ്വം മായ. രണ്ട് വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിയുടെ സിനിമ തിയേറ്ററിലെത്തുന്നത്. നിവിന്റെ ഒരു സിനിമ വിജയം കാണുന്നതാകട്ടെ ആറ് വര്‍ഷത്തിന് ശേഷവും. അഖില്‍ സത്യന്‍ ഒരുക്കിയ സര്‍വ്വം മായ ഇതിനോടകം തന്നെ അമ്പത് കോടി പിന്നിട്ടു കഴിഞ്ഞു. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് സര്‍വ്വം. അധികം വൈകാതെ ചിത്രം നൂറ് കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Madhu Warrier
ആശങ്കകള്‍ക്ക് വിരാമം; രജനി-കമല്‍ ചിത്രം ഒരുക്കുക സിബി ചക്രവര്‍ത്തി; തലൈവര്‍ 173 ട്രാക്കിലേക്ക്!

അതേസമയം സര്‍വ്വം മായ നിവിന്റെ മാത്രമല്ല മറ്റൊരു നടന്റെ കൂടെ തിരിച്ചുവരവാണ്. നടന്‍ മധു വാര്യരാണ് സര്‍വ്വം മായയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധു വാര്യര്‍ അഭിനയിക്കുന്നത്. സര്‍വ്വം മായയില്‍ നിവിന്‍ പോളിയുടെ സഹോദരന്റെ വേഷമാണ് മധു വാര്യര്‍ അവതരിപ്പിക്കുന്നത്. തിരിച്ചുവരവില്‍ നടനെന്ന നിലയില്‍ കയ്യടി നേടാന്‍ മധു വാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്.

Madhu Warrier
'നിനക്ക് ആണത്തം കൂടുതലാണ്, ജിമ്മില്‍ പോയാല്‍ പൂര്‍ണമായും ആണാകാം'; അധിക്ഷേപിച്ചവന് ദയയുടെ 'മൈക്ക് ഡ്രോപ്പ്' മറുപടി

സര്‍വ്വം മായ കണ്ട ശേഷം സഹോദരി മഞ്ജു വാര്യര്‍ പറഞ്ഞ വാക്കുകള്‍ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ മധു വാര്യര്‍ പങ്കുവെക്കുന്നുണ്ട്. ''സിനിമ കണ്ടതിന് ശേഷം മഞ്ജുവിനും വലിയ സന്തോഷമായി. ഞങ്ങളുടെ നാട്ടിലെ തിയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാത്തതുകൊണ്ട് മൂവാറ്റുപുഴ പോയാണ് മഞ്ജു സിനിമ കണ്ടത്. കണ്ടുകഴിഞ്ഞയുടനെ തന്നെ എന്നെ വിളിച്ച് വളരെ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞു. 'പണ്ടത്തേക്കാള്‍ ചേട്ടന്റെ അഭിനയം ഇപ്പോള്‍ ഒരുപാട് നാച്ചുറല്‍ ആയിട്ടുണ്ട്, പ്രകടനത്തില്‍ വലിയ പുരോഗതി വന്നിട്ടുണ്ട്' എന്ന മഞ്ജുവിന്റെ വാക്കുകള്‍ എനിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്.'' മധു വാര്യര്‍ പറയുന്നു.

പടം മഞ്ജുവിന് ഒരുപാട് ഇഷ്ടമായി. എന്റെ സഹോദരി എന്നതിലുപരി ഒരു നല്ല കലാകാരി എന്ന നിലയിലുള്ള മഞ്ജുവിന്റെ ആ വിലയിരുത്തല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ മധു വാര്യര്‍ സംവിധായകനായിരുന്നു. ഈ ചിത്രത്തില്‍ ഒരു സീനില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

''ഏതാണ്ട് 13 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് ഞാന്‍ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. എന്റെ സിനിമയായ 'ലളിതം സുന്ദര'ത്തില്‍ ഒരു ഡോക്ടറുടെ വേഷം ചെയ്തിരുന്നു; പക്ഷേ അത് കഥാപാത്രം എന്നൊന്നും പറയാന്‍ പറ്റില്ല. ഒരു സീനില്‍ വന്ന് ഒരു വിവരം പറഞ്ഞിട്ട് പോയി. കോവിഡ് കാലമായതുകൊണ്ട് അതിനുവേണ്ടി വേറൊരു ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ഞാന്‍ ചെയ്തത്. അതുകൊണ്ട് തന്നെ അതൊരു കഥാപാത്രമായി അഭിനയിച്ചു എന്ന് പറയാന്‍ കഴിയില്ല'' എന്നാണ് ലളിതം സുന്ദരത്തെക്കുറിച്ച് മധു വാര്യര്‍ പറയുന്നത്.

മധു വാര്യര്‍ സര്‍വ്വം മായയ്ക്ക് മുമ്പ് അഭിനയിച്ചത് മായാ മോഹിനിയിലായിരുന്നു. അതിനാല്‍ തന്നെ സര്‍വ്വം മായയിലേക്ക് വിളിച്ചപ്പോള്‍ തനിക്ക് പേടി തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ''ഞാന്‍ അവസാനം അഭിനയിച്ചത് 'മായാ മോഹിനി' എന്ന സിനിമയിലാണ്, അതിനുശേഷം ഇപ്പോഴാണ്. ആദ്യം എനിക്ക് ആകെ പേടിയായിരുന്നു. ഞാന്‍ അഖിലിനോട് പറഞ്ഞു, 'എനിക്ക് അഭിനയത്തില്‍ ഒരു ടച്ച് ഇല്ലാതെ ഇരിക്കുകയാണ്, ശരിയായില്ലെങ്കില്‍ ചീത്തയൊന്നും വിളിക്കരുത്'. അഖില്‍ പറഞ്ഞു, 'അയ്യോ ചേട്ടാ അങ്ങനെ ഒന്നുമില്ല, അതൊക്കെ ശരിയാകും'.'' മധു വാര്യര്‍ പറയുന്നു. സര്‍വ്വം മായയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ അഭിനയത്തിലും സംവിധാനത്തിലും ഒരുപോലെ സജീവമാകാന്‍ തീരുമാനിച്ചതായാണ് മധു വാര്യര്‍ പറയുന്നത്.

Summary

Madhu Warrier shares Manju Warrier's comment after watching Sarvam Maya. As he makes a comeback to acting after 13 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com