ദീപിക പദുക്കോണ്‍ /ഫയല്‍ ചിത്രം 
Entertainment

ഏറ്റവും അടുപ്പമുള്ള ആ രണ്ടുപേര്‍; വെളിപ്പെടുത്തി ദീപിക പദുക്കോണ്‍

ഏറ്റവും അടുപ്പമുള്ളവര്‍ ആരാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം

സമകാലിക മലയാളം ഡെസ്ക്

രാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് നടി ദീപിക പദുക്കോണ്‍ തന്റെ പുതുവര്‍ഷത്തിന് തുടക്കമിട്ടത്. തന്റെ സോഷ്യല്‍ മീഡിയയില്‍ ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും താരം നീക്കം ചെയ്തിരുന്നു. അതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ് താരം. ആരാധകരുമായി സംവദിക്കാനും താരം ഇപ്പോള്‍ സമയം കണ്ടെത്തുന്നുണ്ട്. തനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവര്‍ ആരെന്ന് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. 

ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറായ 'പോസ്റ്റ് എ പിക് ഓഫി'ലൂടെയാണ് താരം ആരാധകരുമായി ഇടപെട്ടത്. ഏറ്റവും അടുപ്പമുള്ളവര്‍ ആരാണ് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിനും സഹോദരി അനിഷ പദുകോണിനും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. 

അതു കൂടാതെ ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തത് എന്താണ് എന്ന ചോദ്യത്തിന് കേക്കിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. അവസാനമായി ഗൂഗിള്‍ ചെയ്തത് എന്താണെന്നും താരം പറയുന്നുണ്ട്. പികു ചിത്രത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ഏതെന്ന ചോദ്യത്തിന് ഇര്‍ഫാന്‍ ഖാനുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

SCROLL FOR NEXT