ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

വിക്കിയെ നെഞ്ചോടു ചേര്‍ത്ത് നയന്‍സ്, പ്രണയം നിറച്ച് നവമിഥുനങ്ങള്‍; ഏറ്റെടുത്ത് ആരാധകര്‍

നിരവധി പേരാണ് മനോഹര ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതികളാണ് സൂപ്പര്‍താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇവരുടെ വിവാഹം ആരാധകര്‍ വന്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ വിഘ്‌നേഷ് തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഹണിമൂണിലേയും മറ്റു ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ആരാധകരുടെ മനം കവരുന്നത് ഇരുവരുടേയും പ്രണയ ചിത്രമാണ്. 

വിക്കിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന നയന്‍താരയെയാണ് ചിത്രത്തില്‍ കാണുന്നത്. നാന്‍ പിഴൈ എന്ന ഗാനത്തിലെ നാന്‍ പിറന്ത ദിനമേ എന്ന വരികള്‍ അടിക്കുറിപ്പാക്കിയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് മനോഹര ചിത്രത്തിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസവും നയന്‍താരയ്‌ക്കൊപ്പമുള്ള മനോഹര ചിത്രം വിഘ്‌നേഷ് പങ്കുവച്ചിരുന്നു. ജൂണ്‍ 9നാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും വിവാഹിതരായത്. മഹാബലിപുരത്തു വച്ചു നടന്ന വിവാഹത്തില്‍ രജനീകാന്ത്, ഷാരുഖ് ഖാന്‍, വിജയ്, അജിത്ത് ഉള്‍പ്പടെയുള്ള വന്‍ താരനിര പങ്കെടുത്തിരുന്നു. തായ്‌ലന്‍ഡിലേക്കുള്ള ഇവരുടെ ഹണിമൂണ്‍ യാത്രയുടെ ചിത്രങ്ങളും വൈറലായി.
 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT