ദിവ്യ പിള്ള/ ഇൻസ്റ്റ​ഗ്രാം 
Entertainment

പിങ്ക് സാരിയിൽ നവ വധുവായി അണിഞ്ഞൊരുങ്ങി ദിവ്യ പിള്ള, വൈറലായി ഫോട്ടോഷൂട്ട്

ഡസ്റ്റി പിങ്ക് നിറത്തിലുള്ള സാരിയിൽ അതിമനോഹരിയാണ് ദിവ്യ

Author : സമകാലിക മലയാളം ഡെസ്ക്

ളയിലൂടെ ടൊവിനോ തോമസിന്റെ നായികയായി എത്തിയതോടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയിരിക്കുകയാണ് നടി ദിവ്യ പിള്ള. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് നവവധുവായുള്ള ദിവ്യയുടെ പുത്തൻ ഫോട്ടോഷൂട്ടാണ്. 

ഡസ്റ്റി പിങ്ക് നിറത്തിലുള്ള സാരിയിൽ അതിമനോഹരിയാണ് ദിവ്യ. നെറ്റിലുള്ള സാരിയിലെ ഫ്ളവർ വർക്കാണ് മനോഹരമാക്കുന്നത്. അതിനോടൊപ്പം ഫുൾ വർക്കോടു കൂടിയ ഫുൾസ്ലീവ് ഓഫ് ഷോൾഡർ ബ്ലൗസാണ് താരം അണിഞ്ഞിരിക്കുന്നത്. മനോഹരമായ ഡയമണ്ട് ആഭരണങ്ങളും ദിവ്യയുടെ ബ്രൈഡൽ ലുക്കിനെ മനോഹരമാക്കുന്നുണ്ട്.

വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ദിവ്യയെ അണിയിച്ചൊരുക്കിയിരിക്കുന്നത്. താരം തന്നെയാണ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും വിഡിയോയും ആരാധകർക്കായി പങ്കുവെച്ചത്.

അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള മലയാളത്തില്‍ തുടക്കം കുറിച്ചത്. അതിന് ശേഷം പൃഥ്വിരാജിന്റെ നായികയായി ഊഴം എന്ന ചിത്രത്തില്‍ അഭിനയിച്ചു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT