Vinayakan file
Entertainment

സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടൻ വിനായകനെതിരെ കേസ്

ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ആലപ്പുഴ: നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്ത് പൊലീസ്. ആലപ്പുഴ മാവേലിക്കര പൊലീസാണ് വിനായകനെതിരെ കേസെടുത്തത്. ബോംബെയിൽ ജോലി ചെയ്യുന്ന തഴക്കര സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്.

പരാതിക്കാരന്റെ പ്രായപൂർത്തിയാകാത്ത മകളുടെ ചിത്രം വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. നടനെ താൻ വിമർശിച്ചതിന്റെ പേരിൽ പ്രായപൂർത്തിയാകാത്ത തന്റെ മകളുടെ ചിത്രമുൾപ്പെടെ പങ്കുവച്ചു കൊണ്ട് രൂക്ഷമായ ഭാഷയിൽ നടൻ പ്രതികരിച്ചു എന്ന് പരാതിയിൽ പറയുന്നു.

ആലപ്പുഴയിൽ വെച്ച് നടന്ന ബാലാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ പൊലീസിന് കമ്മീഷൻ കേസെടുക്കാൻ നിർദ്ദേശം നൽകിയതോടെയാണ് എഫ്ഐആർ ഇട്ടത്.

Police file case against Vinayakan for insulting femininity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'

വിപിൻ ആറ്റ്‌ലിയുടെ 'ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ'; ട്രെയ്‌ലർ പുറത്ത്

ശരീരത്തില്‍ ഒമേഗ 3 കുറവാണോ? 5 ലക്ഷണങ്ങൾ നിസ്സാരമാക്കരുത്

'കയ്യൊക്കെ പൊക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്, തെറാപ്പി മുടങ്ങി, സാമ്പത്തികമാണ് കാരണം'; ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ഉല്ലാസ് പന്തളം

പ്രമേഹരോ​ഗി​കൾ രാവിലെ വെറും വയറ്റിൽ എന്ത് കഴിക്കണം? ഷു​ഗർ നിയന്ത്രിക്കാൻ മികച്ച ഭക്ഷണങ്ങൾ