'എനിക്കിത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല, റിലീസ് ചെയ്ത് അഞ്ചാം ദിവസം വിജയം ആഘോഷിക്കുന്നു'; നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി

ഏത് സെറ്റിലായാലും ഏത് ദിവസമാണെങ്കിലും നമ്മളിങ്ങനെയാണ് ചെയ്യുന്നത്.
Aishwarya Lekshmi
Aishwarya Lekshmi വിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

കോളിവുഡിൽ വൻ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തിയ 'ഗാട്ട ഗുസ്തി 2’. സ്പോർട്സ് ഡ്രാമയായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ചെല്ല അയ്യാവു ആണ്. 22 കോടിയലധികമാണ് ചിത്രം മൂന്ന് ദിവസം കൊണ്ട് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സക്സസ് മീറ്റിൽ നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

"എല്ലാവർക്കും നമസ്കാരം. ഇതിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ​ഗാട്ട ​ഗുസ്തി 2 ഫുൾ ടീം ഇവിടെയുണ്ട്. ഓരോ ദിവസവും സെറ്റിലേക്ക് പോകുമ്പോഴുള്ള സ്വപ്നം എന്താണെന്ന് വച്ചാൽ, ഏറ്റവും മികച്ചത് ചെയ്യുക എന്നതാണ്.

ഏത് സെറ്റിലായാലും ഏത് ദിവസമാണെങ്കിലും നമ്മളിങ്ങനെയാണ് ചെയ്യുന്നത്. എപ്പോഴെങ്കിലുമൊക്കെ ഇതുപോലെയൊരു വിജയം കിട്ടും. എനിക്കിത് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. പടം റിലീസ് ചെയ്ത് അഞ്ചാമത്തെ ദിവസം നമ്മൾ വിജയം ആഘോഷിക്കുന്നു.

പ്രേക്ഷകരിൽ നിന്ന് അത്രയും വലിയൊരു സ്വീകാര്യതയാണ് നമുക്ക് ലഭിച്ചത്. ഈ ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിൽ ഞാൻ ഓരോരുത്തരോടും നന്ദി പറയുന്നു. ഒരാളാണ് ഈ സിനിമയിലെ മെയിൻ എന്ന് പറയാനാകില്ല. എല്ലാവരും അവരവരുടെ നൂറ് ശതമാനവും സിനിമയ്ക്കായി നൽകിയിട്ടുണ്ട്. എല്ലാവരോടും നന്ദി.

സാറയ്ക്ക് പ്രത്യേക നന്ദി. എന്റെ ജീവിതത്തിൽ ഞാൻ വിചാരിച്ചതേയില്ല ഇതുപോലെയുള്ള ഇമോഷൻസ് എനിക്ക് വരുമെന്ന്. അവൾ എനിക്ക് അത് നൽകി. നന്ദി".- നിറകണ്ണുകളോടെ ഐശ്വര്യ ലക്ഷ്മി പറഞ്ഞു. മതി മലർ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ സാറ എത്തിയത്.

Aishwarya Lekshmi
'എന്തിന്റെ കേടാരുന്നു! പേന തെളിയാതെ വരുമ്പോൾ ഞങ്ങളും ഇങ്ങനെ ചെയ്യാറുണ്ട്'; വിനായകന്റെ ഓട്ടോ​ഗ്രാഫിനെ ട്രോളി സോഷ്യൽ മീഡിയ
Aishwarya Lekshmi
ദുൽഖർ സൽമാൻറെ പുതിയ ചിത്രം; നായികയായി പൂജ ഹെഗ്‌ഡെ; പേരും ഫസ്റ്റ് ലുക്കും നാളെ
Aishwarya Lekshmi
'വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും'; തുറന്നടിച്ച് രേണു
Summary

Aishwarya Lekshmi emotional on Gatta Kusthi 2 Success Meet.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com