'വിഷം തന്നോ കുത്തിയോ എന്നെയങ്ങ് കൊല്ല്; അത് എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും'; തുറന്നടിച്ച് രേണു

കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. എന്നെ ഇങ്ങനെ ക്രൂശിക്കരുത്.
Renu Sudhi
Renu Sudhi
Updated on
1 min read

സോഷ്യല്‍ മീഡിയയുടെ നിരന്തരമായ ആക്രമണം നേരിടേണ്ടി വരുന്ന സ്ത്രീയാണ് രേണു സുധി. ഈയ്യടുത്താണ് തനിക്ക് കാന്‍സര്‍ ആണെന്ന് രേണു വെളിപ്പെടുത്തുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങള്‍ക്ക് പഞ്ഞമില്ല. കഴിഞ്ഞ ദിവസം നടി സീമ ജി നായര്‍ രേണുവിനെ കാണാന്‍ വന്നിരുന്നു. ഇതിന്റെ പേരിലും രേണു സോഷ്യല്‍ മീഡിയയുടെ ആക്രമണം നേരിടുകയാണ്.

സീമ ജി നായര്‍ക്കൊപ്പമുള്ളൊരു ചിത്രം രേണു പങ്കുവച്ചിരുന്നു. ഇതേച്ചൊല്ലിയുള്ള വ്യാജ പ്രചരണങ്ങള്‍ക്കെതിരെ രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ഐസിയുവിലുള്ള ഒരാളെ എങ്ങനെയാണ് കേറി കാണാന്‍ പറ്റുന്നതെന്നും രേണു ഉടായിപ്പാണെന്നുമായിരുന്നു വിമര്‍ശനം. രേണുവിന്റെ മറുപടി ഇങ്ങനെയാണ്:

'എന്റെ ഒരു ഫ്രണ്ട്, അന്‍ഷാദ്, ഒരു വിഡിയോ ഇട്ടിരുന്നു. ഞാനിത് ഇപ്പോഴാണ് കണ്ടത്. ആ വിഡിയോയില്‍ പറയുന്ന കാര്യമേ നടന്നിട്ടില്ല. സീമ ജി നായര്‍ ചേച്ചി ആശുപത്രിയില്‍ വന്നുവെന്നത് സത്യമാണ്. എന്നെ കണ്ടിട്ടില്ല. ഐസിയുവില്‍ കയറിയിട്ടുമല്ല. വിഡിയോ കോളിലാണ് എന്നെ കണ്ടത്. എന്റെ ചേച്ചി കാണിച്ചു കൊടുത്തതാണ്. ആ ചിത്രം എഐ ആണെന്ന് ബുദ്ധിയുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും മനസിലാകും.

ചേച്ചി എന്നെ നേരിട്ട് കാണാത്തതിനാല്‍ ഫോട്ടോ എടുക്കാന്‍ പറ്റാത്തതിനാലും ഐസിയുവില്‍ കയറാന്‍ പറ്റാത്തതിനാലും എന്റെ സുഹൃത്തുക്കളെ വച്ച് എഐയിലൂടെ ചെയ്തതാണ് ആ ഫോട്ടോ. അത് കണ്ടാല്‍ എല്ലാവര്‍ക്കും അറിയാം. ഐസിയുവിലെ വേഷം വെള്ളയും വെള്ളയുമാണ്. ആരേയും ഐസിയുവില്‍ കയറ്റില്ല. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ മാത്രം ചേച്ചിയെ സിസ്റ്റര്‍മാര്‍ വിളിക്കും.

വെറുതെ, എന്നെ കാണാന്‍ വരുന്നവരേയും സഹായം ചെയ്യുന്നവരേയും ക്രൂശിക്കരുത്. എന്നോട് വിരോധമുണ്ടെങ്കില്‍, കാന്‍സറിന്റെ ചികിത്സയൊന്നും നോക്കണ്ട വന്ന് എന്നെയങ്ങ് കൊല്ലുക. വിഷം തന്നോ കുത്തിയോ കൊല്ലുക. കാന്‍സര്‍ ആയി മരിക്കാന്‍ എനിക്ക് പറ്റില്ല. നിങ്ങള്‍ അങ്ങനെ ചെയ്യുക. അല്ലാതെ എന്നെ ഇങ്ങനെ ക്രൂശിക്കരുത്.

Renu Sudhi
അപൂർവ മാണിക്യം കണ്ടെത്തിയത് 3 മാസം കൊണ്ട്, 256 മണിക്കൂർ നീണ്ട നിർമാണം; പ്രിയതമക്കായി ആമിർ ഒരുക്കിയ വിവാഹമോതിരം ഇതാണ്
Renu Sudhi
മോഹന്‍ലാലിന്റെ 'ആര്യന്‍' കണ്ട് 'ഡോണ്‍' ആകാന്‍ ബോംബെയ്ക്ക് വണ്ടി കേറി; വെടി കൊണ്ട് മരിക്കേണ്ടെന്ന് ഒടുവില്‍ തീരുമാനിച്ചു!
Renu Sudhi
'ബ്ലാസ്റ്റ്' മുതൽ 'അവതാർ: ഫയർ ആൻഡ് ആഷ്' വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Summary

Renu Sudhi lashes out at social media for trolling her photo with Seema G Nair.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com