'ബ്ലാസ്റ്റ്' മുതൽ 'അവതാർ: ഫയർ ആൻഡ് ആഷ്' വരെ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
Latest OTT Releases
Latest OTT Releasesഇൻസ്റ്റ​ഗ്രാം
Edited By:

ഒട്ടനവധി മികച്ച സിനിമകൾ പ്രേക്ഷകർക്ക് തിയറ്ററിൽ കാണാൻ സാധിച്ച മാസമായിരുന്നു ഇത്. 'ബാലൻ ദ് ബോയ്', 'ചിന്ന ചിന്ന ആസൈ' തുടങ്ങി പ്രേക്ഷകരുടെ മനം നിറച്ച സിനിമകളും ഈ മാസം തിയറ്ററുകളിലെത്തി. ഒടിടിയിലും ഈ വാരാന്ത്യം മികച്ച സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

1. ബ്ലാസ്റ്റ്

Blast
Blastഎക്സ്

ഈ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു ബ്ലാസ്റ്റ്. അർജുൻ സർജ നായകനായെത്തിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചു. അഭിരാമി, പ്രീതി മുകുന്ദൻ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 25 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

2. അവതാർ: ഫയർ ആൻഡ് ആഷ്

Avatar: Fire and Ash
Avatar: Fire and Ashഎക്സ്

ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള ഒരു ഫ്രാ‍ഞ്ചൈസിയാണ് അവതാർ. സിനിമാ പ്രേക്ഷകർക്ക് അക്ഷരാർഥത്തിൽ ഒരു ദൃശ്യ വിരുന്ന് തന്നെയായിരുന്നു ജെയിംസ് കാമറൂൺ ഒരുക്കിയ അവതാർ. വൻ പ്രതീക്ഷയോടെയാണ് അവതാറിന്റെ മൂന്നാം ഭാ​ഗമായ ഫയർ ആൻഡ് ആഷ് തിയറ്ററുകളിലെത്തിയതെങ്കിലും ചിത്രം പരാജയമായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിങിന് എത്തിയിരിക്കുകയാണ്. ജൂൺ 24 മുതൽ ഒടിടിയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

3. രാജ ശിവജി

Raja Shivaji
Raja Shivajiഇൻസ്റ്റ​ഗ്രാം

നടൻ റിതേഷ് ദേശ്മുഖ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് രാജ ശിവജി. ഹിസ്റ്റോറിക്കൽ ആക്ഷൻ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ഛത്രപതി ശിവജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ജൂൺ 26 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.

4. ലിം​ഗം

Lingam
Lingamവിഡിയോ സ്ക്രീൻഷോട്ട്

ലക്ഷ്മി ശരവണകുമാർ സംവിധാനം ചെയ്ത തമിഴ് ത്രില്ലർ വെബ് സീരിസ് ആണ് ലിം​ഗം. കതിർ ആണ് സീരിസിൽ നായകനായെത്തുന്നത്. ദിവ്യഭാരതി, സത്യ, പൂർണിമ രവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജൂൺ 26ന് സീരിസ് ജിയോ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകർക്ക് കാണാനാകും.

5. ബാഹുബലി: ദ് ടോർച്ച്ബെയറർ

Baahubali: The Torchbearer
Baahubali: The Torchbearer എക്സ്

എസ് എസ് രാജമൗലി ഒരുക്കിയ ഡോക്യുമെന്ററി ബാഹുബലി ദ് ടോർച്ച്ബെയറർ ഒടിടിയിലേക്ക്. ബാഹുബലിയുടെ പിന്നാമ്പുറ കാഴ്ചകളാണ് ഈ ഡോക്യുമെന്ററിയിലൂടെ പ്രേക്ഷകർക്ക് കാണാനാവുക. നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 26 മുതൽ പ്രേക്ഷകർക്ക് ഇത് കാണാൻ കഴിയും.

Summary

This week important OTT Releases.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com