Pooja Batra 
Entertainment

നായകനേക്കാള്‍ ഉയരം കുറവ് തോന്നിപ്പിക്കാന്‍ കാല് വളച്ചു നിന്നു; ആത്മവിശ്വാസം കാണിച്ചത് ഒരാള്‍ മാത്രം; വെളിപ്പെടുത്തി പൂജ ബത്ര

എന്റെ ഉയരം നായകന്മാരെ അലോസരപ്പെടുത്തിയിരുന്നു. ഉയരം കാരണം പല സിനിമകളും എനിക്ക് നഷ്ടമായിട്ടുണ്ടെ

Author : സമകാലിക മലയാളം ഡെസ്ക്

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. ഇന്നും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ രംഗങ്ങളും ഡയലോഗുകളും സമ്മാനിച്ച സിനിമ. ചിത്രത്തിലെ സീനുകളും ഡയലോഗുകളുമെല്ലാം മലയാളിക്ക് മനപാഠമാണ്. ചിത്രത്തിലെ പാട്ടുകളും മലയാളി എന്നും ഓര്‍ത്തിരിക്കുന്നു. ചന്ദ്രലേഖയിലൂടെ പ്രിയദര്‍ശന്‍ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ നടിയാണ് പൂജ ബത്ര.

മോഡലിംഗില്‍ നിന്നും സിനിമയിലെത്തിയ പൂജ ബത്ര നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സല്‍മാന്‍ ഖാന്‍ അടക്കമുള്ള താരങ്ങളുടെ നായികയായി. അതേസമയം തന്റെ ഉയരക്കൂടുതല്‍ കാരണം പല അവസരങ്ങളും പൂജയ്ക്ക് നഷ്ടമായിട്ടുണ്ട്. ഹാര്‍പേര്‍സ് ബസാര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതേക്കുറിച്ച് പൂജ പറയുന്നുണ്ട്.

തന്നെപ്പോലെ തന്നെ ഉയരക്കൂടുതല്‍ കാരണം അവസരം നഷ്ടമായിട്ടുള്ള സംഗീത ബിജ്‌ലാനിയുടെ വാക്കുകളും പൂജ ഓര്‍ക്കുന്നുണ്ട്. ''കഠിനമായിരുന്നു. സംഗീത ബിജ്‌ലാനി പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. നിനക്ക് ഉയരം കൂടുതല്‍ ആയതിനാല്‍ സിനിമയില്‍ അവസരം കിട്ടില്ലെന്നാണ് പറഞ്ഞത്.' താരം പറയുന്നു. നല്ല നടിയെന്ന് പേരെടുത്തിട്ടും എട്ട് വര്‍ഷം മാത്രം കരിയറുണ്ടായിരുന്ന അനുഭവത്തിലാണ് സംഗീത അങ്ങനെ പറഞ്ഞത്.

''അവര്‍ എന്റെ ഐഡല്‍ ആണ്. അതിസുന്ദരിയാണ്. എന്നെപ്പോലെ മോഡലായിരുന്നു. കഥാപാത്രങ്ങള്‍ക്ക് എന്റെ ബെസ്റ്റ് തന്നെ ഞാന്‍ നല്‍കി. പക്ഷെ എന്റെ ഉയരം നായകന്മാരെ അലോസരപ്പെടുത്തിയിരുന്നു. ഉയരം കാരണം പല സിനിമകളും എനിക്ക് നഷ്ടമായിട്ടുണ്ടെന്നത് സത്യമാണ്. വളരെ നല്ല വേഷങ്ങള്‍ നഷ്ടമായിട്ടുണ്ട്'' താരം പറയുന്നു. താനും സംഗീതയുമൊക്കെയാണ് പിന്നീട് വന്ന സുസ്മിത സെന്നിനും ദീപിക പദുക്കോണിനുമൊക്കെ വഴിയൊരുക്കിയതെന്നും പൂജ പറയുന്നു.

നായകന് ഉയരമുണ്ടെന്ന് തോന്നിപ്പിക്കാന്‍ ക്ലോസ് അപ്പ് ഷോട്ടുകളെടുക്കുമ്പോള്‍ കാലുകള്‍ വളച്ചുവച്ചും മറ്റും ഉയരം കുറവാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും പൂജ പറയുന്നു. ഉയരം കുറവായി തോന്നിപ്പിക്കുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം ഓര്‍ക്കുന്നു. അതേസമയം സംഗീതയുടെ മുന്‍ കാമുകന്‍ കൂടിയായ സല്‍മാന്‍ ഖാന് മാത്രം ഉയരം പ്രശ്‌നമായിരുന്നില്ലെന്നും പൂജ പറയുന്നു.

''സല്‍മാന് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. നീ ധൈര്യമായി ഹീല്‍സ് ധരിച്ചോളൂ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഉയരത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടായിരുന്നു'' പൂജ പറയുന്നു.

Pooja Batra says she lost many movies and roles because of her height.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യൂ പോയിന്റ് കാണാനെത്തി; മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

പകല്‍ 'ഇരുട്ടിലാകും'; വരുന്നു നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം, അറിയേണ്ടതെല്ലാം

നടന്നുപോകുമ്പോള്‍ മുന്നില്‍പ്പെട്ടു, വെറ്റിലപ്പാറയില്‍ കാട്ടാന ആക്രമണം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

നീറ്റ് യുജി പരീക്ഷ റദ്ദാക്കി, മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു, അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT