ദളപതി 69 ഇൻസ്റ്റ​ഗ്രാം
Entertainment

ഒരേയൊരു ​ദളപതിക്കൊപ്പം; അവസാന ചിത്രത്തിൽ നായികയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് പൂജ ഹെഗ്ഡെ

ബീസ്റ്റിന് ശേഷം ദളപതിയും പൂജയും വീണ്ടുമെത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെ​ഗ്ഡെ. ഇതിനോടകം തന്നെ നിരവധി ബി​ഗ് ബജറ്റ് ചിത്രങ്ങളുടെ ഭാ​ഗമായി കഴി‍ഞ്ഞു പൂജ. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്‌യുടെ നായികയാകാനൊരുങ്ങുകയാണ് പൂജ. ദളപതി 69ൽ വിജയ്‌യുടെ നായിക പൂജ ഹെ​ഗ്ഡെയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുകയാണ്.

'​ഗംഭീരമായ ജോഡിയെ ഒരിക്കൽ കൂടി ബിഗ് സ്‌ക്രീനിലേക്ക് തിരികെ കൊണ്ടുവരുന്നു. നിങ്ങൾ ഇതിനോടകം അറിഞ്ഞിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഔദ്യോഗികമായി... പൂജ ഹെ​ഗ്ഡെയ്ക്ക് സ്വാ​ഗതം' - എന്നാണ് ഇത് സംബന്ധിച്ച് കെവിഎൻ പ്രൊഡക്ഷൻസ് എക്സിൽ കുറിച്ചിരിക്കുന്നത്.

'യെസ്... ഒരിക്കൽ കൂടി ഒരേയൊരു ദളപതിയ്ക്കൊപ്പം, ഒരു മാജിക് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- എന്നാണ് സന്തോഷം പങ്കുവച്ച് പൂജ കുറിച്ചിരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ബീസ്റ്റ് സംവിധാനം ചെയ്തത് നെൽസൺ‌ ദിലീപ് കുമാറായിരുന്നു. ചിത്രത്തിലെ വിജയ് - പൂജ കോമ്പോ ശ്രദ്ധ നേടിയിരുന്നു. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബീസ്റ്റിന് ശേഷം ദളപതിയും പൂജയും വീണ്ടുമെത്തുമ്പോൾ ആരാധകരും ഏറെ പ്രതീക്ഷയിലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ നിന്ന് നടി മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോബി ഡിയോളും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. 2025 ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT