പൂജ ഹെ​ഗ്ഡെ ഇൻസ്റ്റ​ഗ്രാം
Entertainment

വിജയ്‌ക്കും സൂര്യയ്ക്കും ശേഷം രജനിക്കൊപ്പവും; 'കൂലി'യിൽ ഐറ്റം ഡാൻസുമായി പൂജ ഹെ​ഗ്ഡെ?

ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിക്കായുള്ള കാത്തിരിപ്പിലാണ് തമിഴ് - മലയാളം സിനിമാ പ്രേക്ഷകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. ലോകേഷും രജനികാന്തും ആദ്യമായി കൈ കോർക്കുന്ന ചിത്രം കൂടിയാണ് കൂലി. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

കൂലിയിൽ നടി പൂജ ഹെ​ഗ്ഡെയും ഭാ​ഗമാകുന്നുണ്ടെന്നാണ് പുതിയതായി പുറത്തുവരുന്ന വിവരം. ചിത്രത്തിൽ പൂജ ഹെഗ്‌ഡെയുടെ സ്പെഷ്യൽ ഡാൻസ് നമ്പർ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയിൽ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഡാൻസ് നമ്പറാകും ഇതെന്നും സൂചനയുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.

പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പൂജയുടെ കരിയറിലെ മൂന്നാമത്തെ ഐറ്റം ഡാൻസ് ആകുമിത്. ഇതിന് മുൻപ് റാം ചരണിനൊപ്പം രംഗസ്ഥലം, അനിൽ രവിപുടി സംവിധാനം ചെയ്ത എഫ് 3 എന്നീ ചിത്രങ്ങളിലും പൂജ ഐറ്റം ഡാൻസുമായെത്തിയിരുന്നു. അതേസമയം നിരവധി സിനിമകളാണ് പൂജയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ്ക്കൊപ്പം ജന നായൻ, സൂര്യയ്ക്കൊപ്പം റെട്രോ എന്നീ ചിത്രങ്ങളും പൂജയുടേതായി ഒരുങ്ങുന്നുണ്ട്.

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലി നിർമിക്കുന്നത്. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ, റെബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമല്ലെന്ന് നേരത്തെ ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. ഗിരീഷ് ഗംഗാധരൻ ആണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT