പൂജ ഹെ​ഗ്ഡെ/ ഫെയ്സ്ബുക്ക്, സൽമാനും പൂജയും/ ചിത്രം; പിടിഐ 
Entertainment

സൽമാൻ ഖാനുമായി പ്രണയത്തിൽ; മറുപടിയുമായി പൂജ ഹെ​ഗ്ഡെ

പൂജയുടെ സഹോദരന്‍ ഋഷഭ് ഹെഗ്‌ഡെയുടെ വിവാഹത്തിന് താരം എത്തിയതാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്

Author : സമകാലിക മലയാളം ഡെസ്ക്

ൽമാൻ ഖാൻ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് 'കിസി കാ ഭായ് കിസി കി ജാന്‍' റിലീസിന് ഒരുങ്ങുന്നത്. തെന്നിന്ത്യൻ സുന്ദരി പൂജ ഹെ​ഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്. അടുത്തിടെ സൽമാനും പൂജയും പ്രണയത്തിലാണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോൾ അതിനു മറുപടിയുമായ പൂജ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

'ഇതില്‍ ഞാന്‍ എന്താണ് പറയേണ്ടത്. എന്നേക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ വായിക്കാറുണ്ട്. ഞാന്‍ സിംഗിളാണ്. സിംഗിളായി ഇരിക്കുന്നതില്‍ ഞാന്‍ സന്തോഷവതിയാണ്. ഞാന്‍ എന്റെ കരിയറിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്ക് എത്തിയ എന്റെ ലക്ഷ്യം അതാണ്. എനിക്ക് ഇരുന്ന് ഈ അഭ്യൂഹങ്ങളേക്കുറിച്ച് പറയാനാന്‍ പോലുമാവില്ല.'- പൂജ ഹെഗ്‌ഡെ പറഞ്ഞു.

എന്നതാണ്. സിനിമയിൽ ഞാനും സൽമാൻ സാറും തമ്മിലുള്ള കെമിസ്ട്രി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷുണ്ട്. അതാണ് സിനിമയിൽ ഏറ്റവും പ്രധാനമെന്നും പൂജ പറഞ്ഞു. പൂജയുടെ സഹോദരന്‍ ഋഷഭ് ഹെഗ്‌ഡെയുടെ വിവാഹത്തിന് താരം എത്തിയതാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT