വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

കിടിലൻ ഡാൻസുമായി പ്രാർഥന; മഞ്ജുവിന്റെ മാസ് ഡയലോ​ഗുമായി പൂർണിമയുടെ കമന്റ്, വിഡിയോ വൈറൽ 

ഡോജ കാറ്റിന്റെ ‘വുമൺ’ എന്ന പാട്ടിനൊപ്പമാണ് പ്രാർഥനയുടെ ചുവടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ ഏറെ ആരാധകരുള്ള താരപുത്രിമാരിൽ ഒരാളാണ് ​ഗായിക പ്രാർഥന ഇന്ദ്രജിത്. പാട്ട് മാത്രമല്ല ഡാൻസിലും മിടുക്കിയാണെന്ന് ഇതിനോടകം പലതവണ പ്രാർഥന തെളിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ കിടിലൻ ഒരു ഡാൻസുമായി എത്തിയിരിക്കുകയാണ് താരപുത്രി.

അമേരിക്കൻ ഗായിക ഡോജ കാറ്റിന്റെ ‘വുമൺ’ എന്ന പാട്ടിനൊപ്പമാണ് പ്രാർഥനയുടെ കിടിലൻ ചുവടുകൾ. ആരാധകർ ഡാൻസ് ഏറ്റെടുത്തതിനൊപ്പം വിഡിയോയ്ക്ക് പ്രാർഥനയുടെ അമ്മയും നടിയുമായ പൂർണിമ കുറിച്ച കമന്റും ഹിറ്റാക്കിയിട്ടുണ്ട്. മകളെ ട്രോളിക്കൊണ്ടുള്ള പൂർണിമയുടെ കമന്റ് വൈറലായിക്കഴിഞ്ഞു. ‘അത്താഴം കഴിക്കാൻ വരൂ’ എന്നാണ് താരത്തിന്റെ കമന്റ്. ‘കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന ഹാഷ് ടാഗോടു കൂടിയാണ് പൂര്‍ണിമയുടെ കമന്റ്. 

2018ൽ പുറത്തിറങ്ങിയ മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും പ്രാർഥന പാടിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT