വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

മെറ്റീരിയല്‍ ഗേളിൽ മഡോണ ധരിച്ച വസ്ത്രം ലേലത്തിന്; വില ഒന്നര കോടിയോളം! 

ആൽബത്തിൽ മഡോണ ധരിച്ച പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ലേലത്തിന് വയ്ക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പോപ്പ് ഗായിക മഡോണയുടെ പ്രശസ്തമായ 'മെറ്റീരിയല്‍ ഗേൾ' ആൽബത്തിലെ വസ്ത്രം ലേലത്തിന്. ആൽബത്തിൽ മഡോണ ധരിച്ച പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ലേലത്തിന് വയ്ക്കുന്നത്. 75 ലക്ഷം മുതല്‍ 1.5 കോടിയോളം വരെ ലേലത്തിൽ ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 

കാലിഫോര്‍ണിയയിലെ ജൂലിയന്‍സ് ഓക്ഷന്‍ സെന്ററിലാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. മെര്‍ലിന്‍ മണ്‍റോ സ്‌റ്റെലിലുള്ള ​ഗൗണാണ് ഇത്. അമേരിക്കന്‍ ഫാഷന്‍ ബ്രാന്‍ഡായ നോര്‍മ ജീന്‍ ഒരു ടെലിഫിലിമിന് വേണ്ടി ഒരുക്കിയതായിരുന്നു ഈ വസ്ത്രം. മഡോണയ്ക്ക് വേണ്ടി ആല്‍ബത്തിന്റെ നിര്‍മാതാക്കള്‍ ഇത് വാടകയ്‌ക്കെടുത്തു.

1953 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മാന്‍ പ്രഫര്‍ ബ്ലോന്‍ഡ്‌സ് എന്ന ചിത്രത്തിലാണ് മര്‍ലിന്‍ മണ്‍റോ പിങ്ക് വസ്ത്രം ധരിച്ചത്. വില്യം ബില്ലിയായിരുന്നു ആ വസ്ത്രത്തിന്റെ ഡിസൈനര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; രണ്ട് മലയാളികള്‍ മരിച്ചു

ഹോട്ടലിലേത് പോലെ പെർഫക്ട് ദോശ വീട്ടിൽ ഉണ്ടാക്കാം

'എന്റെ സിനിമകളിൽ ഏറ്റവും കൂടുതൽ ഹൈ മൊമന്റ്സ് ഉള്ള ചിത്രം; ലാൽ സാറിനെ വച്ചാണ് ആദ്യം ഷൂട്ട് തുടങ്ങുന്നത്'

ഡല്‍ഹിയില്‍ നാലുനില ഫ്‌ലാറ്റില്‍ തീപിടിത്തം; ഒമ്പത് മരണം, നാലുപേരുടെ നില ഗുരുതരം

ആയുഷ്‌കാലം മുഴുവന്‍ ഒരുമിച്ച് ഒരു വീട്ടില്‍; ഒടുവില്‍ 'ബാചിലേഴ്‌സ് ഫാമിലി'യിലെ അവസാനയാളും യാത്രയായി

SCROLL FOR NEXT