ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

റിഹാനയുടെ കാമുകൻ അസാപ് റോക്കി അറസ്റ്റിൽ

ഗർഭിണിയായ റിഹാനയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയ റോക്കിയെ നാടകീയമായാണ് പൊലീസ് അറസ്റ്റു ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്; പ്രമുഖ പോപ് ​ഗായിക റിഹാനയുടെ കാമുകനും റാപ്പറുമായ അസാപ് റോക്കി എന്ന റകിം മേയേഴ്സ് അറസ്റ്റിൽ. ലോസ് ആഞ്ജലസ് വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റു ചെയ്തത്. 2021 ലെ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി. ​ഗർഭിണിയായ റിഹാനയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയ റോക്കിയെ നാടകീയമായാണ് പൊലീസ് അറസ്റ്റു ചെയ്തത്. 

ബാര്‍ബഡോസില്‍ അവധി ആഘോഷത്തിലായിരുന്നു റിഹാനയും റോക്കിയും. ഇരുവരുടേയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വകാര്യ വിമാനത്തില്‍ ലോസ് ആഞ്ജലസ് എയർപോർട്ടിൽ വന്നിറങ്ങിയതിനു പിന്നാലെ നാടകീയമായാണ് പോലീസ് അധികൃതര്‍ റോക്കിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം 5.50 ലക്ഷം ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

2021 നവംബര്‍ ആറാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. മേയേഴ്സും മറ്റു രണ്ടുപേരും ചേര്‍ന്ന് ഒരാള്‍ക്കെതിരേ വെടിയുതിര്‍ത്തെന്നാണ് പരാതി. പ്രതികള്‍ മൂന്നോ നാലോ തവണ വെടിയുതിര്‍ത്തെന്നും സാരമായി പരിക്കേറ്റെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെടുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. കേസില്‍ ഇനി ഓഗസ്റ്റ് 17-ന് മേയേഴ്സ് കോടതിയില്‍ ഹാജരാകണം.

കഴിഞ്ഞവര്‍ഷമാണ് പോപ്പ് ഗായിക റിഹാനയുമായുള്ള പ്രണയം മേയേഴ്സ് സ്ഥിരീകരിച്ചത്. ഇരുവരും ഒന്നിച്ചാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ജനുവരിയിലാണ് റിഹാന ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. താരത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ടുകളെല്ലാം വൻ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

ഇരട്ട പൗരത്വ വിവാ​​ദം; രാഹുൽ ​ഗാന്ധിക്കെതിരെ കേസെടുക്കണം; ഉത്തരവിട്ട് ഹൈക്കോടതി

കുപ്പി വെള്ളം വില്ലനാകുമോ? അറിയാതെ പോകരുത് ഇക്കാര്യങ്ങൾ

1,77,500 രൂപ ശമ്പളം, ഐടിബിപിയിൽ അസിസ്റ്റന്റ് കമാൻഡന്റ് ആകാൻ എൻജിനീയർമാർക്ക് അവസരം; ഏപ്രിൽ 21 മുതൽ അപേക്ഷിക്കാം

'60 വയസുള്ള ചെറുപ്പക്കാരൻ'; പിറന്നാൾ ദിനത്തിൽ മകൻ പകർത്തിയ വിഡിയോ പങ്കുവച്ച് വിക്രം, കമന്റുമായി ആരാധകർ

SCROLL FOR NEXT