കോണീ ഫ്രാൻസിസ് (Connie Francis) ഫെയ്സ്ബുക്ക്
Entertainment

'പ്രിറ്റി ലിറ്റി ബേബി' ​ഗായികയും പോപ് ഇതിഹാസവുമായ കോണീ ഫ്രാൻസിസ് അന്തരിച്ചു

അതേസമയം കോണീ ഫ്രാൻസിസിന്റെ മരണ കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്

പോപ് ഇതിഹാസം കോണീ ഫ്രാൻസിസ് (87) അന്തരിച്ചു. പ്രിറ്റി ലിറ്റിൽ ബേബി എന്ന ​ഗാനത്തിലൂടെയാണ് കോണി പ്രശസ്തയാകുന്നത്. സുഹൃത്തും കോൺസെറ്റ റെക്കോഡ്സിന്റെ പ്രസിഡന്റുമായ റോൺ റോബർട്ട്സാണ് മരണ വിവരം പുറംലോകത്തെ അറിയിച്ചത്. ഫെയ്സ്ബുക്കിൽ വൈകാരികമായ ഒരു കുറിപ്പും അ​ദ്ദേഹം പങ്കുവച്ചിരുന്നു.

പ്രിയ സുഹൃത്ത് കോണീ ഫ്രാന്‍സിസ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ച വിവരം ഭാരിച്ച ഹൃദയത്തോടെയും അതീവ ദുഃഖത്തോടെയുമാണ് പങ്കുവെയ്ക്കുന്നതെന്ന് അദ്ദേഹം കുറിച്ചു. ഗായികയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും ഈ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അതേസമയം കോണീ ഫ്രാൻസിസിന്റെ മരണ കാരണം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കടുത്ത ശരീരവേദനയെ തുടർന്ന് ഈ മാസം ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വിവിധ പരിശോധനകൾക്ക് വിധേയമാവുകയും ചെയ്തതായി കോണീ തന്നെ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.

അടുത്തിടെ ഇടുപ്പിന് ബുദ്ധിമുട്ടുകളുണ്ടായതിനെ തുടർന്ന് ചികിത്സ തേടുകയും സുഖം പ്രാപിച്ചു വരുന്നതായും കോണീ വ്യക്തമാക്കിയിരുന്നു. 'ഹൂ ഇസ് സോറി നൗ?' എന്ന ഗാനത്തിലൂടെയാണ് 1950കളില്‍ കോണീ ഫ്രാന്‍സിസ് പ്രശസ്തയായത്. ബില്‍ബോര്‍ഡിന്റെ ചാര്‍ട്ടില്‍ ആദ്യ സ്ഥാനത്തെത്തുന്ന സോളോ ഫീമെയ്ല്‍ സിങർ എന്ന ചരിത്ര നേട്ടവും കോണി സ്വന്തമാക്കി.

'മൈ ഹാര്‍ട്ട് ഹാസ് എ മൈന്‍ഡ് ഓഫ് ഇറ്റ്‌സ് ഓണ്‍', 'ഡോണ്ട് ബ്രേക്ക് ദ് ഹാര്‍ട്ട് ദാറ്റ് ലവ്‌സ് യൂ', 'എവരിബഡി ഈസ് സംബഡീസ് ഫൂള്‍' തുടങ്ങിയ ഗാനങ്ങള്‍ എക്കാലത്തേയും ഹിറ്റുകളാണ്. ആറ് പതിറ്റാണ്ടോളം സംഗീതലോകത്ത് കോണീ ഫ്രാന്‍സിസിന്റെ പേര് നിറഞ്ഞു നിന്നിരുന്നു.

1961 ല്‍ റിലീസായ 'പ്രിറ്റി ലിറ്റില്‍ ബേബി' എന്ന ട്രാക്ക് അടുത്തിടെ ജെന്‍ സിയ്ക്കിടയിലും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയിലും വീണ്ടും കോണീ തരംഗം സൃഷ്ടിച്ചു. ഇന്‍സ്റ്റഗ്രാം, ടിക് ടോക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രിറ്റി ലിറ്റില്‍ ബേബി വൈറലായി തുടരുകയാണ്.

Pretty Little Baby singer Connie Francis dies.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT