ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു

സംഗീതപരിപാടിക്കായുള്ള യാത്രക്കിടെ മരീലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറ: ബ്രസീലിയന്‍ ഗായിക മരീലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു.  26 വയസായിരുന്നു. സംഗീതപരിപാടിക്കായുള്ള യാത്രക്കിടെ മരീലിയ സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ മരീലിയയുടെ അമ്മാവനും നിർമാതാവും രണ്ട് പൈലറ്റുമാരും അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. 

അപകടം സം​ഗീതപരിപാടിക്ക് പോകുന്നതിനിടെ

സംഗീതപരിപാടിക്കായാണ് താരം ബ്രസീലിയന്‍ നഗരമായ കാരതിങ്കയിലേക്ക് പുറപ്പെട്ടത്. എന്നാൽ മിനാസ് ​ഗെറേസ് സ്റ്റേറ്റിലെ ഉൾപ്രദേശത്തിൽ വിമാനം തകർന്നു വീഴുകയായിരുന്നു. അപകടകാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള പവര്‍ ആന്റിനയുമായി വിമാനം കൂട്ടിയിടിച്ചിട്ടുണ്ടാവാമെന്ന് കരുതുന്നതായി പ്രാദേശിക പോലീസ് മേധാവി ഇവാന്‍ ലോപസ് സൂചിപ്പിച്ചു. വെള്ളച്ചാട്ടത്തിന് സമീപത്തുള്ള പാറക്കെട്ടുകളിലാണ് വിമാനത്തിന്റെ തകര്‍ന്നുവീണ ഭാഗങ്ങള്‍ കണ്ടെത്തിയത്. 

​ഗ്രാമി അവാർഡ് വിന്നർ

ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവായ മരീലിയ മെന്തോന്‍സയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. അപകടം നടക്കുന്നത് ഒരു മണിക്കൂർ മുൻപേ താരം വിമാനത്തിൽ നിന്നുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. യൂട്യൂബില്‍ രണ്ട് കോടി ഫോളേവേഴ്‌സുള്ള മരീലിയയ്ക്ക് സ്‌പോട്ടിഫൈയില്‍ എണ്‍പത് ലക്ഷം ശ്രോതാക്കളാണുള്ളത്. മരീലിയയുടെ ഗാനങ്ങളെല്ലാം തന്നെ വന്‍ ഹിറ്റുകളാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ഭക്ഷണത്തിൽ നെയ്യ് ചേർക്കാൻ മടിക്കേണ്ട, ഗുണങ്ങൾ പലതുണ്ട്

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

SCROLL FOR NEXT