sulochana_chavan 
Entertainment

പ്രശസ്ത ഗായിക സുലോചന ചവാന്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.  രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രശസ്ത മറാത്തി ഗായിക സുലോചന ചവാന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. ഗായികയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡ, ഗവര്‍ണര്‍ തുടങ്ങി നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.

ലാവണി സംഗീതമായിരുന്നു സുലോചനയെ ഏറ പ്രശസ്തയാക്കിയത്. ആറ് പതിറ്റാണ്ടിലേറെക്കാലമാണ് ഈ രംഗത്ത് തുടര്‍ന്ന്. ലതാ മങ്കേഷ്‌കര്‍, ആശാ ഭോസ് ലെ തുടങ്ങിയ മറാത്തിയിലെ പ്രമുഖഗായികമാര്‍ക്കൊപ്പമാണ് സുലോചനയുടെ സ്ഥാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ

​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?