Vismaya Mohanlal and Mohanlal Facebook
Entertainment

ലാലേട്ടാ, നിങ്ങളില്ലാതെ തന്നെ വിസ്മയ പൊലിപ്പിക്കുന്നുണ്ട്; അവരുടെ സിനിമയാണ്, ദയവായി സഹായിക്കാതിരിക്കുക!

വീണു പോകുമെന്ന് കരുതി, ഒരു താങ്ങായി വന്നതായിരിക്കും. എന്നാല്‍, നിങ്ങളുടെ തുണയില്ലാതെ തന്നെ വിസ്മയ ഈ സിനിമയെ തോളിലേറ്റുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

വിസ്മയ മോഹന്‍ലാല്‍ വരവറിയിച്ചിരിക്കുകയാണ്. ജൂഡ് ആന്തണിയൊരുക്കിയ തുടക്കം ആണ് വിസ്മയയുടെ അരങ്ങേറ്റ ചിത്രം. അതിഥി വേഷത്തില്‍ മോഹന്‍ലാലും ചിത്രത്തിലുണ്ട്. റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയിലെങ്ങും വിസ്മയയുടെ പ്രകടനത്തിന് കയ്യടിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളില്‍ വിസ്മയ മിന്നിച്ചെന്നാണ് ശങ്കയ്ക്ക് ഇടയില്ലാതെ ആരാധകര്‍ പറയുന്നത്.

ഇതിനിടെ ചിത്രത്തെക്കുറിച്ചും മോഹന്‍ലാലിന്റെ അതിഥി വേഷത്തെക്കുറിച്ചുമുള്ള ഷിബു ഗോപാലകൃഷ്ണന്റെ കുറിപ്പും ശ്രദ്ധ നേടുകയാണ്. വിസ്മയയുടെ ഒരേ തൂക്കിയടി. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിയാത്തവിധം, മുറുക്കെ കെട്ടി നിര്‍ത്തിയിരിക്കുന്ന സിനിമയെന്നാണ് തുടക്കത്തെക്കുറിച്ച് അദ്ദേഹം പറയുന്നത്. അതേസമയം, സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ടെങ്കില്‍, അത് മോഹന്‍ലാലാണെന്നും അദ്ദേഹം പറയുന്നു. ആ വാക്കുകളിലേക്ക്:

തൂക്കുക എന്നൊക്കെ പറഞ്ഞാല്‍, വിസ്മയയുടെ ഒരേ തൂക്കിയടി. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ കഴിയാത്തവിധം, മുറുക്കെ കെട്ടി നിര്‍ത്തിയിരിക്കുന്ന സിനിമ. തുടക്കം മുതല്‍ തന്നെ സിനിമ നമ്മളെ അതിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്. പിന്നീടങ്ങോട്ട് പിടിവിടാതെ നമ്മളെ കൂടെകൂട്ടിയാണ് സിനിമ മുന്നേറുന്നത്.

ഏറെക്കുറെ പരിചിതമായ കഥാപരിസരങ്ങളും കഥാപാത്രങ്ങളും, എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാന്‍ കഴിയുന്ന ചടുലതയിലേക്ക്, സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളും ചേര്‍ന്ന് സിനിമയെ എടുത്തുയര്‍ത്തിയിരിക്കുന്നു.

വിസ്മയ പലപ്പോഴും വിന്റേജ് മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു. ഓരോ സീനിലും നമ്മളില്‍ ഒരു ഇഷ്ടം ഉണ്ടാക്കുന്നു. തുടക്കം മുതല്‍ അതിനെ നഷ്ടപ്പെടുത്താതെ, നമ്മളില്‍ കയറിക്കൂടുന്നു. ഒരിറ്റു ഡയലോഗ് പോലും ഇല്ലാതെ ആശിഷ് ആന്റണി എന്ന ഐറ്റം ഉണ്ടാക്കിയ ഇമ്പാക്ട് - ഉജ്ജ്വലം എന്ന വാക്ക് അയാള്‍ക്കുമുന്നില്‍ ആയുധം വച്ച് കീഴടങ്ങുന്നു!

സിനിമ കണ്ടിറങ്ങുമ്പോള്‍, ഏതെങ്കിലും ഒരാള്‍ ഈ സിനിമയില്‍ ഇല്ലായിരുന്നെങ്കില്‍ എന്നു തോന്നുന്നുണ്ടെങ്കില്‍, അത് മോഹന്‍ലാലാണ്. ജീവിതത്തില്‍ തന്തയായത് പോരാ, സിനിമയിലും വിസ്മയയുടെ തന്ത ചമയാന്‍ വന്നിരിക്കുന്നു എന്നുതോന്നും.

ലാലേട്ടാ, നിങ്ങള്‍ ഇല്ലാതെ തന്നെ വിസ്മയ ഈ സിനിമയെ പൊലിപ്പിക്കുന്നുണ്ട്. വീണു പോകുമെന്ന് കരുതി, ഒരു താങ്ങായി വന്നതായിരിക്കും. എന്നാല്‍, നിങ്ങളുടെ തുണയില്ലാതെ തന്നെ വിസ്മയ ഈ സിനിമയെ തോളിലേറ്റുന്നുണ്ട്. അതവരുടെ സിനിമയാണ്, അത് അവര്‍ക്ക് വിട്ടുകൊടുക്കുക, ദയവായി സഹായിക്കാതിരിക്കുക. ഇന്റര്‍വ്യൂവില്‍ ഇരുന്നത് പോലെ, എല്ലാം വിസ്മയക്ക് വിട്ടുകൊടുത്ത്, ഒരിടത്ത് മാറിനിന്നിരുന്നെങ്കില്‍, ഈ സിനിമക്ക് കുറച്ചൂടെ വിസ്മയം ഉണ്ടാകുമായിരുന്നു.

Shibu Gopalakrishnan about Mohanlal's cameo in Vismaya Mohanlal's Thudakkam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജിഎൻഎയുമായി കരാർ തന്നെയില്ല, പിന്നെങ്ങനെ പിന്മാറും?; മറുപടിയുമായി മുഖ്യമന്ത്രി

സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ത്ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും, രക്ഷിതാക്കൾക്കൊപ്പം ബോധവത്കരണ ക്ലാസിൽ പങ്കെടുക്കണം

ISRO-യിൽ 400 ഒഴിവുകൾ; +2 മുതൽ B E വരെ യോഗ്യത, ഫ്രഷേഴ്‌സിന് അവസരം...

മുനവ്വറലി തങ്ങൾക്കെതിരായ പൊലീസ് കേസ്; മുസ്‌ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു

കുളിക്കാൻ കയറും മുമ്പ് മറക്കരുത് ഈ കാര്യങ്ങൾ; ചർമത്തിനും മുടിക്കും ഗുണകരം