പ്രഭാസും കൃതി സനണും, വരുൺ ധവാൻ/ ഫെയ്സ്ബുക്ക് 
Entertainment

പ്രഭാസും കൃതി സനണും പ്രണയത്തിൽ? സൂചന നൽകി വരുൺ ധവാൻ; വിഡിയോ വൈറൽ

'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ ഷോയിൽ വച്ചായിരുന്നു കൃതിയുടേയും പ്രഭാസിന്റേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും ബോളിവുഡ് സുന്ദരി കൃതി സനണും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. നടൻ വരുൺ ധവാനാണ് ഇരുവരുടേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്. ഏറ്റവും പുതിയ ചിത്രമായ 'ഭേഡിയ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള ടെലിവിഷൻ ഷോയിൽ വച്ചായിരുന്നു കൃതിയുടേയും പ്രഭാസിന്റേയും പ്രണയത്തെക്കുറിച്ച് സൂചനകൾ നൽകിയത്. 

കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിൽ

സിനിമ പ്രമോഷന്റെ ഭാ​ഗമായി വരുണും കൃതിയും ടെലിവിഷൻ ഷോ ആയ ജലക് ദിഖലാജയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഷോയിലെ ഒരു സെ​ഗ്മെന്റിൽ വച്ചായിരുന്നു വെളിപ്പെടുത്തൽ. ലിസ്റ്റിൽ കൃതിയുടെ പേരില്ലാത്തത് എന്തുകൊണ്ടാണെന്ന് കരൺ ജോഹർ ചോദിച്ചു. കൃതിയുടെ പേര് മറ്റൊരാളുടെ ഹൃദയത്തിലായതുകൊണ്ടാണ് പേര് ഇല്ലാത്തതെന്നായിരുന്നു വരുൺ പറഞ്ഞത്. ആ വ്യക്തി മുംബൈയിൽ ഇല്ലെന്നും ദീപിക പദുക്കോണിനോടൊപ്പം ചിത്രീകരണത്തിലാണെന്നും വരുൺ പറയുന്നു. ചിരിയോടെയാണ് കൃതി കേട്ടിരുന്നത്. 

ദീപിക പദുക്കോണിനൊപ്പമുള്ള പുതിയ സിനിമയായ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ് തിരക്കിലാണ് ഇപ്പോൾ പ്രഭാസ്. നേരത്തെ ഒരു അഭിമുഖത്തിന് ഇടയിലും വരുൺ കൃതിയെക്കുറിച്ച് പറഞ്ഞിരുന്നു. കൃതി തന്റെ പ്രണയത്തെ കണ്ടെത്തി എന്നാണ് വരുൺ പറഞ്ഞത്. കൂടാതെ കൃതിക്കൊപ്പം പ്രഭാസ് നന്നായി ചേരുമെന്നും വരുൺ പറയുന്നുണ്ട്. 

ആദിപുരുഷിൽ വിരിഞ്ഞ പ്രണയം

പുതിയ ചിത്രം ആദിപുരുഷിൽ പ്രഭാസും കൃതി സനണും ഒന്നിച്ചാണ് അഭിനയിക്കുന്നത്. ഷൂട്ടിങ്ങിന് ഇടയിലാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ടുകൾ. രാമായണത്തെ ആശ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാമന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. സീതയായാണ് കൃതി വേഷമിടുന്നത്. ഓം റൗത്ത് സംവിധാനം ചെയ്യുന്ന ചിത്രം 2023ലാണ് ചിത്രം റിലീസ് ചെയ്യുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും