ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

'വർദ്ധരാജ മന്നാർ', പ്രഭാസിന്റെ വില്ലനായി പൃഥ്വിരാജ്; സലാറിലെ ലുക്ക് പുറത്ത്

പൃഥ്വിരാജ് ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായിരിക്കും വർദ്ധരാജ മന്നാർ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന

Author : സമകാലിക മലയാളം ഡെസ്ക്


പ്രഭാസ് നായകനായി എത്തുന്ന സലാറിലെ പൃഥ്വിരാജിന്റെ കാരക്റ്റർ പോസ്റ്റർ പുറത്തത്. വർദ്ധരാജ മന്നാർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പുറത്തുവന്നത്. പൃഥ്വിരാജ് ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമായിരിക്കും വർദ്ധരാജ മന്നാർ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

കെജിഎഫിന്റെ വൻ വിജയത്തിനു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രശാന്ത് നീലാണ് പോസ്റ്റർ പുറത്തുവിട്ടത്.നായകന്റെ കഥാപാത്രത്തിനൊപ്പം പ്രധാന്യമുള്ളതായിരിക്കും പൃഥ്വിരാജിന്റെ വർദ്ധരാജ മന്നാർ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.  ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് പോസ്റ്റർ. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുക.

 കെജിഎഫ് നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ. ശ്രുതി ഹാസൻ ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കും. ജ​ഗപതി റാവു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ