ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിയ ചിത്രമാണ് ബാഹുബലി. പരമ്പരയിലെ രണ്ട് ചിത്രങ്ങളും വലിയ ഹിറ്റുകളായിരുന്നു. ഭാഷയുടെ അതിര്‍ വരമ്പുകള്‍ തകര്‍ക്കുന്നതായിരുന്നു ബാഹുബലിയുടെ വിജയം. പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം തന്നെ ആരംഭിക്കുന്നത് ബാഹുബലിയോടെയാണ്. ചിത്രത്തിലൂടെ നായകന്‍ പ്രഭാസും വലിയ താരമായി മാറി.
ബാഹുബലിയുടെ പിന്നാമ്പുറ കഥകള്‍ പറയുന്ന നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുമെന്ററിയാണ് ബാഹുബലി: ദ ടോര്‍ച്ച്‌ബെയറര്‍. ഈ ഡോക്യുമെന്ററിയില്‍ നിന്നുള്ളൊരു ഭാഗം ചർച്ചയാവുകയാണ്. ബാഹുബലിയ്‌ക്കൊരു മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കുകയാണ് ഡോക്യുമെന്ററി. ചിത്രത്തിലെ പ്രധാന താരങ്ങളായ പ്രഭാസും അനുഷ്‌ക ഷെട്ടിയും റാണ ദഗ്ഗുബട്ടിയും തമ്മിലുള്ള സംസാരമാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
'ലോകം ഇതുവരെ തയ്യാറായിട്ടില്ലായിരിക്കാം. പക്ഷെ ബഹുബലി വരും' എന്നാണ് റാണ പറയുന്നത്. പിന്നാലെ പ്രഭാസും അനുഷ്‌കയും ബാഹുബലി എന്ന് ആവേശത്തോടെ പറയുന്നുണ്ട്. ഇതിനിടെ പ്രഭാസ് മൂന്ന് വിരല്‍ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഉടനെ തന്നെ റാണയും അനുഷ്‌കയും ചേര്‍ന്ന് പ്രഭാസിന്റെ കൈ പിടിച്ചു വെക്കുകയായിരുന്നു. ഈ വിഡിയോ വൈറലായതോടെയാണ് ബാഹുബലിയ്‌ക്കൊരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യം ചര്‍ച്ചയായി മാറിയിരിക്കുന്നത്.
അതേസമയം ലെഗസി തുടരുന്നു എന്ന വാക്കുകളോടെയാണ് ഡെക്യുമെന്ററി അവസാനിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുമ്പും ബാഹുബലിയുടെ മൂന്നാം ഭാഗമുണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ എസ്എസ് രാജമൗലിയും താരങ്ങളുമെല്ലാം മറ്റ് പല സിനിമകളുടേയും തിരക്കുകളിലായിരുന്നു. നിലവില്‍ മഹേഷ് ബാബു നായകനായ വാരണാസി എന്ന വമ്പന്‍ സിനിമയുടെ തിരക്കിലാണ് രാജമൗലി.
2015ലാണ് ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2017 ല്‍ ബാഹുബലി 2വും പുറത്തിറങ്ങി. ബാഹുബലിയ്‌ക്കൊരു മൂന്നാം ഭാഗം സംഭവിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരിപ്പോള്‍. രാജമൗലി തന്നെ ഇതിലൊരു തീരുമാനം പറയുന്നതിനായി കാത്തിരിക്കുകയാണ് അവര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates