മമ്മൂക്കയുടെ നായികയായിരുന്ന നടി, മരുന്നടക്കം വാങ്ങുന്നത് അമ്മ നല്‍കുന്ന പെന്‍ഷനില്‍; വേദനിപ്പിച്ച അനുഭവം പങ്കിട്ട് അന്‍സിബ

ഞാന്‍ ഇക്കാര്യം അവതരിപ്പിച്ചു. ഈ ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. ലാലേട്ടനൊക്കെ ഭയങ്കര വിഷമമായി.
Ansiba Hassan
Ansiba Hassan
Updated on
1 min read

നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ താരസംഘടനയായ അമ്മയില്‍ സംഭവിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ശ്വേത മേനോന്‍ അടക്കം ഭരണസമിതി മൊത്തം രാജിവച്ച് പുറത്ത് പോവുകയുണ്ടായി. പിന്നാലെ തെരഞ്ഞെടുക്കപ്പെട്ട അഡ്‌ഹോക് കമ്മിറ്റിയിലും രാജിയുണ്ടായി. ഇതിനിടെ ചില താരങ്ങള്‍ സംഘടനയില്‍ നിന്ന് തന്നെ രാജിവെക്കുന്നതിനും അമ്മ സാക്ഷ്യം വഹിച്ചു.

അമ്മയ്ക്കുള്ളിലെ പ്രശനങ്ങള്‍ക്കെതിരെ ശബ്ദുമയര്‍ത്തിയ അംഗമാണ് നടി അന്‍സിബ. ജനറല്‍ ബോഡി യോഗത്തിലടക്കം അന്‍സിബയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഭരണസമിതിയ്ക്ക് സാധിച്ചിരുന്നില്ല. വിവാദങ്ങളെ താന്‍ ഇനി അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും അന്‍സിബ അറിയിച്ചിരുന്നു.

ഇതിനിടെ അമ്മയിലെ അംഗങ്ങള്‍ക്ക് മരുന്ന് നല്‍കുന്ന സഞ്ജീവിനി പദ്ധതിയെക്കുറിച്ച് സംസാരിക്കുകയാണ് അന്‍സിബ. മലയാളത്തിലെ ഒരു പ്രമുഖ നടിയുടെ അവസ്ഥ അമ്മയെ അറിയിച്ചതും തുടര്‍ന്ന് സഞ്ജീവിനി ആരംഭിക്കാന്‍ തീരുമാനിച്ചതുമൊക്കെ എങ്ങനെയാണെന്നാണ് അന്‍സിബ പറയുന്നത്. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍സിബ മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

അമ്മയില്‍ നിന്നും 104-ഓളം പേര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നുണ്ട്. അതില്‍ ചിലരൊക്കെ വന്ന് പേഴ്‌സണലായി സംസാരിക്കും. വളരെ പഴയ സിനിമയിലൊക്കെ അഭിനയിച്ച, മമ്മൂക്കയുടെ നായികയൊക്കെയായി അഭിനയിച്ചിട്ടുള്ളൊരു നായിക നടി വന്ന് സംസാരിച്ചു. മോളെ ഇവിടുന്ന് കിട്ടുന്ന അയ്യായിരം രൂപയില്‍ നിന്നാണ് മരുന്നുള്‍പ്പടെ വാങ്ങിച്ച് ജീവിക്കുന്നതെന്ന് പറഞ്ഞു. സത്യം പറഞ്ഞാല്‍ എനിക്ക് അത് കേട്ടപ്പോള്‍ വല്ലാതായി. ഒരു ദിവസം അയ്യായിരം രൂപ നമ്മളില്‍ പലരും ചെലവാക്കുന്നുണ്ട്. ഭക്ഷണത്തിനും പ്രെട്രോള്‍ അടിച്ചുമൊക്കെയായിട്ട്. അവാര്‍ഡൊക്കെ കിട്ടിയിട്ടുള്ള നടിയാണ് എന്നോടിത് പറഞ്ഞത്. എനിക്ക് ഭയങ്കര വിഷമമായി.

അടുത്ത ഇസി മീറ്റിങില്‍ ഞാന്‍ ഇക്കാര്യം അവതരിപ്പിച്ചു. ഈ ആര്‍ട്ടിസ്റ്റിന്റെ പേര് പറഞ്ഞു. ലാലേട്ടനൊക്കെ ഭയങ്കര വിഷമമായി. അടുത്ത മീറ്റിങില്‍ ലാലേട്ടനും ബാബുരാജേട്ടനുമൊക്കെ ചേര്‍ന്ന് മുന്‍കൈ എടുത്ത് മരുന്ന് നമുക്ക് കൊടുത്താലോ എന്ന് ചോദിക്കുന്നത്. അതാകുമ്പോള്‍ ആ അയ്യായിരം അവര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കായി കിട്ടുമല്ലോ. അങ്ങനെയാണ് മരുന്നുകള്‍ ഫ്രീയായി കൊടുക്കാമെന്ന് തീരുമാനിക്കുന്നുവെന്നത്.

കുടുംബസംഗമം നടത്തി, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം ബാങ്കിലിടുകയും അതില്‍ നിന്നും എല്ലാ മാസവും പതിനായിരം രൂപയുടെ മരുന്ന് അംഗങ്ങള്‍ക്ക് കൊടുക്കാമെന്ന് ലാലേട്ടന്‍ പറഞ്ഞു. പെന്‍ഷന്‍ കൂടാതെ, പതിനായിരം രൂപയുടെ മരുന്നും കൂടെയാകുമ്പോള്‍ ഭയങ്കര ആശ്വാസമായിരിക്കും. എല്ലാവര്‍ക്കും സന്തോഷമായി. എന്നോട് അതേറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെയാണ് ഞാനത് ഏറ്റെടുത്തതും.

Ansiba Hassan
'എല്ലാവരും മലയാള സിനിമയിലേക്ക് വരൂ, ഒന്നും മാറ്റാനല്ല, പലതും പഠിക്കാന്‍'; ബോളിവുഡ് ഭീന്മാരോട് പൃഥ്വിരാജ്; മാസ് മറുപടി
Ansiba Hassan
'ലാലേട്ടാ നിങ്ങളെന്റെ അച്ഛനായി, ഇനി മുത്തച്ഛനാകുമോ?'; 'ഖലീഫ'യില്‍ മോഹന്‍ലാല്‍ എത്തിയതിനെപ്പറ്റി പൃഥ്വിരാജ്
Ansiba Hassan
'ആറ്റിൻ കരയോരത്തെ.. വൈബ് അടിക്കുന്നുണ്ടല്ലോ! ഈ ക്രിസ്മസ് ഏട്ടൻ ഇങ്ങ് എടുക്കുവാ'; 'അതിമനോഹരം' റിലീസ് തീയതി പുറത്ത്
Summary

Former heroine of Mammootty, who won awards is living out of the pension AMMA gives. Reveals Ansiba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com