Kalki 2 എക്സ്
Entertainment

'വില്ലനും രക്ഷകനുമൊക്കെ ആണെങ്കിലും നേർക്കുനേർ വന്നാൽ കെട്ടിപിടിക്കും'; വൈറലായി 'കൽക്കി 2' ലൊക്കേഷൻ ചിത്രങ്ങൾ

ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അടുത്തിടെയാണ് പ്രഭാസ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കൽക്കിയുടെ രണ്ടാം ഭാ​ഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നാ​ഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ കൽക്കി 2898 എഡിയ്ക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

സിനിമയിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന അമിതാഭ് ബച്ചനും കമൽ ഹാസനും സെറ്റിൽ ജോയിൻ ചെയ്തതിന്റെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. പരസ്പരം സ്നേഹത്തോടെ കെട്ടിപിടിച്ചു നിൽക്കുന്ന കമൽ ഹാസനെയും അമിതാഭ് ബച്ചനെയുമാണ് ചിത്രങ്ങളിൽ കാണാനാവുക. കൽക്കി 2വിന്റെ ചിത്രീകരണം ഈ വർഷം ആരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ചിത്രത്തിന്റെ 35 ശതമാനം ആദ്യ ഭാ​ഗത്തിന്റെ ഷൂട്ടിന്റെ സമയത്ത് തന്നെ ചിത്രീകരിച്ചുവെന്നും ബാക്കി പ്രീ പ്രൊഡക്ഷൻ നടക്കുകയാണെന്നും നിർമാതാക്കൾ മുൻപ് അറിയിച്ചിരുന്നു. 2024 ജൂൺ 27 നാണ് കൽക്കി തിയറ്ററിൽ എത്തിയത്. മെഗാ ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ കമൽ ഹാസനാണ് വില്ലനായെത്തുന്നത്.

'ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് 'കൽക്കി 2898 എഡി'. അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചനെത്തുന്നത്. കമൽ ഹാസന്റെ മുഴുനീള പെർഫോമൻസ് രണ്ടാം ഭാ​ഗത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ട്.

Cinema News: Prabhas starrer Kalki 2898 AD sequel shoot begins.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT