'പാട്ട് ഒഴിവാക്കിയാല്‍ അച്ചുമാമ തന്നെ! അനുകരണ കലയിലെ എമ്പുരാന്‍'; ലാലേട്ടനെ അനുകരിച്ച് എയറിലായി ടിനി ടോം

ബച്ചനും സുരേഷ് ഗോപിയ്ക്കുമെല്ലാം ടിനി ടോമിന്റെ ശബ്ദമാണെന്നാണ് പരിഹാസം.
Tini Tom Mimicry
Tini Tom Mimicryഇന്‍സ്റ്റഗ്രാം
Updated on
1 min read

വാര്‍ത്തയായും വിവാദമായുമൊക്കെ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം ചര്‍ച്ചയാകുന്ന താരമാണ് ടിനി ടോം. ഒരിടവേളയ്ക്ക് ശേഷം ഇതാ, വീണ്ടും സോഷ്യല്‍ മീഡിയയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് ടിനി ടോം. കഴിഞ്ഞ ദിവസം നടന്ന ചെങ്ങന്നൂര്‍ പെരുമ 2026 ല്‍ നിന്നുള്ള ടിനി ടോമിന്റെ മിമിക്രിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Tini Tom Mimicry
'തന്ത വൈബ് എന്നൊക്കെ വിളിക്കുമെങ്കിലും അതൊരു അലങ്കാരമായി കാണരുത്; കോളജൊക്കെ ഇന്ന് പണ്ടത്തേക്കാൾ സൂപ്പറാ'

കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി താരമാണ് ടിനി ടോം. മിമിക്രിയിലൂടെ സിനിമയിലെത്തുകയും, ഇന്ന് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാവുകയും ചെയ്ത താരം. ഒരുകാലത്ത് മിമിക്രി വേദികളിലെ മിന്നും താരമായ ടിനിയുടെ മിമിക്രി പക്ഷെ ഇപ്പോള്‍ കാലത്തിനൊത്ത് ഉയര്‍ന്നിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Tini Tom Mimicry
'വസ്ത്രം മാറി കിടന്നത് ഫോക്കസ് ചെയ്ത് വിഡിയോ എടുത്തു, വാക്കുകള്‍ ലൈംഗിക ചുവയുള്ളതാക്കി; ജീവിക്കാന്‍ തന്നെ പേടി'; വേദനയോടെ ആരതി കൃഷ്ണ

പരിപാടിയില്‍ ടിനി ടോം അവതരിപ്പിച്ച മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. എമ്പുരാനിലെ മോഹന്‍ലാലിന്റെ നടത്തമാണ് ടിനി അനുകരിച്ചത്. എന്നാല്‍ ഒട്ടും നിലവാരമില്ലാത്തതാണ് ടിനിയുടെ അനുകരണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്.

'ഇത് ആരാണ് എന്ന് അവസാനം പറയണം, മനസിലായില്ല, ടിനി ടോമിനെ പോലെ തന്നെ ഉണ്ട്, പാട്ടില്ലായിരുന്നു എങ്കില്‍ തനി സഖാവ് അച്യുതാനന്ദന്‍, വോയിസ് എടുത്താലും ഫിഗര്‍ ചെയ്താലും അവസാനം ടിനി ടോം ആകുന്ന ഒരേ ഒരു പ്രതിഭാസം, ഈ പുള്ളി ഇപ്പോഴും ഒരു ഇരുപത് കൊല്ലം പുറകിലാ? എന്നിങ്ങനെയാണ് കമമന്റുകള്‍.

അതേസമയം ഈ വേദിയില്‍ മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപിയേയും അമിതാഭ് ബച്ചനേയുമെല്ലാം ടിനി ടോം അവതരിപ്പിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയുടെ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. ബച്ചനും സുരേഷ് ഗോപിയ്ക്കുമെല്ലാം ടിനി ടോമിന്റെ ശബ്ദമാണെന്നാണ് പരിഹാസം.

Summary

Tini Tom gets trolled for his mimicry show. His imitation Mohanlal from Empuraan faces fans' wrath.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com