രാധേ ശ്യാം പോസ്റ്റർ 
Entertainment

പ്രഭാസിന്റെ രാധേശ്യാം തിയറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൊങ്കൽ റിലീസായാണ് ചിത്രം തിയറ്ററിലത്തുക

Author : സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസിന്റെ പുതിയ ചിത്രം രാധേശ്യാം റിലീസ് തിയതി പ്രഖ്യാപിച്ചു. പൊങ്കൽ റിലീസായി ജവരി 14നാണ് ചിത്രം തിയറ്ററിൽ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാൻ്റിക് വേഷത്തിലെത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

നേരത്തെ ഈ വർഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും കോവിഡ് മൂലം ഷൂട്ടിങ് നീളുകയായിരുന്നു. ഇതേ തുടർന്നാണ് റിലീസ് തീയതി നീട്ടിയത്. പൂജ ഹെഡ്ഗെയാണ് നായിക. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രേരണയെന്നാണ് പൂജ ഹെഗ്‌ഡെയുടെ കഥാപാത്രത്തിന്റെ പേര്. 

2010 ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ചിത്രത്തിലായിരുന്നു താരം അവസാനമായി റൊമാന്റിക് വേഷം കൈകാര്യം ചെയ്തിരുന്നത്.  രാധാകൃഷ്ണ കുമാറാണ് സംവിധാനം .  യുവി ക്രിയേഷൻ, ടി - സീരീസ്  ബാനറില്‍  ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേർന്ന്  നിര്‍മ്മിക്കുന്ന ചിത്രത്തിൽ  സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം  എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷന്‍: നിക്ക് പവല്‍,ശബ്ദ രൂപകല്‍പ്പന: റസൂല്‍ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍. സന്ദീപ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT