ടോം ക്രൂസ്, പ്രഭാസ് 
Entertainment

മിഷൻ ഇംപോസിബിളിൽ ടോം ക്രൂസിനൊപ്പം പ്രഭാസും? വാർത്ത വൈറലായി; മറുപടിയുമായി സംവിധായകൻ

മിഷൻ ഇംപോസിബിൾ 7ൽ ടോം ക്രൂസിനൊപ്പം തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ലോക സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടോം ക്രൂസിന്റെ മിഷൻ ഇംപോസിബിൾ. ഇപ്പോൾ ചിത്രത്തിന്റെ ഏഴാം ഭാ​ഗത്തിന്റെ ചിത്രീകരണം നടക്കുകയാണ്. അതിനിടെയാണ് ഇന്ത്യക്കാരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു വാർത്തയെത്തിയത്. മിഷൻ ഇംപോസിബിൾ 7ൽ ടോം ക്രൂസിനൊപ്പം തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്ന്. ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫർ മക് ക്വറി ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ചു സൂചിപ്പിച്ചുവെന്നായിരുന്നു പ്രചരണം. 

രാധേശ്യാമിന്‍റെ ഇറ്റലി ഷെഡ്യൂളിനായി എത്തിയ പ്രഭാസിനോട് മക് ക്വാറി ചിത്രത്തിന്‍റെ കഥയും കഥാപാത്രവും വിശദീകരിക്കുകയായിരുന്നെന്നും പ്രഭാസ് ഉടന്‍ സമ്മതം മൂളിയെന്നുമൊക്കെ പ്രചരണം നീണ്ടു. ഇതോടെ ഇന്ത്യൻ സിനിമാ പ്രേമികൾ ആവേശത്തിലായി. പ്രഭാസിനും മിഷൻ ഇംപോസിബിളിനും ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. മിഷന്‍ ഇംപോസിബിള്‍ 7' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. അതിന് പിന്നാലെ വിശദീകരണവുമായി ക്രിസ്റ്റഫർ മക് ക്വറി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. 

 മിഷന്‍ ഇംപോസിബിള്‍ 7ല്‍ പ്രഭാസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടെന്നും അത് ശരിയാണോ എന്നും ഒരു ആരാധകൻ ക്രിസ്റ്റഫർ മക് ക്വറിയോട് ചോദിച്ചു. പ്രഭാസിനെ താൻ കണ്ടിട്ടുപോലും ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. "അദ്ദേഹം പ്രതിഭാശാലിയാണ്, പക്ഷേ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. ഇന്‍റര്‍നെറ്റിലേക്ക് സ്വാഗതം" എന്നാണ് അദ്ദേഹം കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT