പ്രകാശ് രാജ് ഫെയ്‌സ് ബുക്ക്‌
Entertainment

'മഴക്കാല മുന്നറിയിപ്പ്, 2014ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്'; പരിഹാസവുമായി പ്രകാശ് രാജ്

ബിജെപി സർക്കാരിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്

Author : സമകാലിക മലയാളം ഡെസ്ക്

പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ ബിജെപി സർക്കാരിനെ പരിഹസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്. 2014നു ശേഷം ഉ​ദ്ഘാടനം ചെയ്ത പാലത്തിനും വിമാനത്താവളത്തിനും സമീപം മഴയത്ത് പോകരുത് എന്നാണ് താരം കുറിച്ചത്.

മഴ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. മൺസൂൺ മുന്നറിയിപ്പുകൾ:- നനഞ്ഞൊഴുകുന്നത് അതിമനോഹരമാണ് .. എന്നാൽ 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോകരുത്... ശ്രദ്ധിക്കുക- എന്നായിരുന്നു പ്രകാശ് രാജ് കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോസ്റ്റിനെ പിന്തുണച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. ഓർമിപ്പിച്ചതിന് നന്ദി എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപ് നിർമിച്ചവയാണ് അപകടത്തിൽപ്പട്ടത് എന്നാണ് ഒരുവിഭാ​ഗത്തിന്റെ വാദം. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്താറുള്ള നടനാണ് പ്രകാശ് രാജ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT