Prakash Raj 
Entertainment

'ഫ്രണ്ട്... പേടി തോന്നുന്നുണ്ടോ? ഗെയിം ഓണ്‍'; കേന്ദ്രത്തോട് പ്രകാശ് രാജ്

' ശ്രമിച്ചു നോക്കൂ. പക്ഷെ നിങ്ങള്‍ വിജയിക്കില്ല. ജനാധിപത്യത്തെ കൊല്ലാന്‍ ഈ രാജ്യം നിങ്ങളെ അനുവദിക്കില്ല'

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ നടന്‍ പ്രകാശ് രാജ്. നിങ്ങള്‍ ഭയന്നുവോ എന്നാണ് പ്രകാശ് രാജ് ചോദിക്കുന്നത്. അറസ്റ്റ് ചെയ്തിരിക്കുന്നത് തങ്ങളെയല്ലെന്നും നിങ്ങള്‍ സ്വയമാണെന്നും പ്രകാശ് രാജ് കേന്ദ്രത്തോടായി പറയുന്നു. ആ വാക്കുകളിലേക്ക്:

''ഹായ് ഫ്രണ്ട്, എന്തിനാണ് ഈ കോലാഹലം. യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നു. അവരെ ഫ്‌ളൈറ്റില്‍ നിന്നും വീടുകളില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയാണ്. പ്രതിഷേധ വേദിയിലേക്ക് എത്താന്‍ പോലും അനുവദിക്കാതെ. നിങ്ങള്‍ക്ക് ഭയം തോന്നുന്നുണ്ടല്ലേ. പൊലീസിനേയും പട്ടാളത്തേയും വച്ച്, നിങ്ങള്‍ ഞങ്ങളെയല്ല അറസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ശബ്ദത്തെ നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാനായിട്ടില്ല. നിങ്ങള്‍ തന്നെയാണ് ഇരുമ്പഴിയ്ക്കുള്ളിലുള്ളത്. പൊലീസിന് പിന്നില്‍. ഭയം മൂലം നിങ്ങള്‍ നിങ്ങളെ തന്നെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പക്ഷെ, നിങ്ങള്‍ക്കെതിരെയുള്ള ശബ്ദം ഉയരുകയാണ്. ശ്രമിച്ചു നോക്കൂ. പക്ഷെ നിങ്ങള്‍ വിജയിക്കില്ല. ജനാധിപത്യത്തെ കൊല്ലാന്‍ ഈ രാജ്യം നിങ്ങളെ അനുവദിക്കില്ല. ഇതൊരു നീണ്ട പോരാട്ടമാണ്. ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് തുടരും. അനുദിനം നിങ്ങള്‍ നഗ്നരാക്കപ്പെടും. നോക്കാം, ഗെയിം ഓണ്‍. രാജ്യം എല്ലാം കാണുന്നുണ്ട്'' എന്നാണ് പ്രകാശ് രാജ് പറയുന്നത്.

ജന്തര്‍ മന്തറിലേക്ക് പ്രതിഷേധത്തിനായി എത്തിയ സിജെപി നേതാവ് അഭിജിത് ദീപ്‌കെയെ വിമാനത്താവളത്തില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പിണറായി വിജയന്‍, എംഎ ബേബി, ബൃന്ദ കാരാട്ട്, ജോണ്‍ ബ്രിട്ടാസ്, എംവി ഗോവിന്ദന്‍, എഎ റഹീം, കെകെ ശൈലജ തുടങ്ങിയ ഇടത് നേതാക്കളേയും യൂട്യൂബര്‍ ധ്രൂവ് റാഠി, സിജെപി നേതാക്കള്‍, ഐഷ ഘോഷ്, നേഹ ബോറ തുടങ്ങിയ വിദ്യാര്‍ത്ഥി നേതാക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Prakash Raj ask central government, Are you scared? amid protesters gettig detained in Jantar Mandar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

വ്യായാമത്തിനൊപ്പം കുടവയറു കുറയ്ക്കാൻ കിടിലൻ കോമ്പിനേഷൻ, തേനും കറുവപ്പട്ടയും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച