Prakash Raj 
Entertainment

സന്ദീപ് റെഡ്ഡിയുമായി തര്‍ക്കം, സ്പിരിറ്റില്‍ നിന്നും പ്രകാശ് രാജ് പിന്മാറി?; മൗനം വെടിഞ്ഞ് നടന്‍

ഒരു രംഗത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് സ്പിരിറ്റ്. ആനിമലിന് ശേഷം സന്ദീപ് വാങ്ക റെഡ്ഡിയൊരുക്കുന്ന ചിത്രം നേരത്തെ തന്നെ വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ നിന്നും ദീപിക പദുകോണ്‍ പിന്മാറിയതും പകരം തൃപ്തി ദിമ്രിയെത്തിയതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഉയര്‍ന്നു വന്നത്.

സന്ദീപ് വാങ്ക റെഡ്ഡിയുമായി പ്രകാശ് രാജ് ഉടക്കിയെന്നും തുടര്‍ന്ന് അദ്ദേഹം ചിത്രത്തില്‍ നിന്നും പിന്മാറിയുമെന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിലെ ഒരു രംഗത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രകാശ് രാജിന്റെ ഭാഗത്തു നിന്നുമുള്ള പ്രശ്‌നങ്ങള്‍ കൂടി വന്നതോടെ അദ്ദേഹത്തെ മാറ്റാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചെന്നും വാര്‍ത്തയുണ്ടായിരുന്നു.

സിനിമയുടെ അനൗണ്‍സ്‌മെന്റ് വിഡിയോയില്‍ പ്രകാശ് രാജിന്റെ ശബ്ദമുണ്ടായിരുന്നു. ചിത്രത്തിലെ അദ്ദേഹത്തിന്റെ കഥാപാത്രം ഏറെ പ്രധാനപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയുള്ളപ്പോള്‍ പ്രകാശ് രാജിനെ മാറ്റിയെന്നത് ആരാധകരില്‍ ആശങ്കയുണ്ടാക്കിയ വാര്‍ത്തയാണ്. താന്‍ ഇറങ്ങിപ്പോയെന്നും പുറത്താക്കിയെന്നുമെക്കെയുള്ള വാര്‍ത്തകളോട് ഒടുവില്‍ പ്രകാശ് രാജ് തന്നെ പ്രതികരിക്കുകയാണ്.

ഹിന്ദുസ്ഥാന്‍ ടൈംസിനോടാണ് പ്രകാശ് രാജ് പ്രതികരിച്ചത്. അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ് പ്രകാശ് രാജ്. ''ഇതെല്ലാം അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളാണ്. എനിക്ക് ഇതേക്കുറിച്ചൊന്നും അറിയില്ല'' എന്നാണ് പ്രകാശ് രാജ് പ്രതികരിക്കുന്നത്. അതേസമയം താന്‍ ചിത്രത്തിന്റെ ഭാഗം തന്നെയാണെന്നും പ്രകാശ് രാജ് വ്യക്തമാക്കുന്നുണ്ട്.

Prakash Raj responds to rumours of him walking out of Spirit after a heated argument with Sandeep Vanga Reddy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍