Prakash Varma and wife Sneha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'23 വർഷത്തെ ദാമ്പത്യം, 29 വർഷമായി സുഹൃത്തുക്കൾ'; സന്തോഷം പങ്കുവച്ച് പ്രകാശ് വർമ

25 വർഷമായി ബിസിനസ് പങ്കാളികൾ. 29 വർഷമായി സുഹൃത്തുക്കൾ.

സമകാലിക മലയാളം ഡെസ്ക്

'തുടരും' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഒന്നടങ്കം ഹൃദയം കവർന്ന നടനാണ് പ്രകാശ് വർമ. ചിത്രത്തിലെ ജോർജ് സാർ എന്ന ഒരൊറ്റ കഥാപാത്രം മതി എക്കാലവും പ്രകാശ് വർമയെ മലയാളികൾക്ക് ഓർത്തുവയ്ക്കാൻ. ഇപ്പോഴിതാ ഇരുപത്തിമൂന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് പ്രകാശ് വർമ. ഭാര്യ സ്നേഹ ഐപ്പിനൊപ്പമുള്ള ചിത്രങ്ങളടങ്ങിയ വിഡിയോയ്ക്കൊപ്പമാണ് പ്രകാശ് പോസ്റ്റ് പങ്കുവച്ചത്.

‘23 വർഷത്തെ ദാമ്പത്യം. 25 വർഷമായി ബിസിനസ് പങ്കാളികൾ. 29 വർഷമായി സുഹൃത്തുക്കൾ. 20 വർഷമായി മാതാപിതാക്കളും. കാലം ശക്തമാക്കിയ ഈ ബന്ധത്തിന് നന്ദി!’ എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ പോസ്റ്റ്. വിവാഹം മുതൽ സ്നേഹക്കൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങൾ വിഡിയോയിൽ കാണാം. സെലിബ്രിറ്റികളടക്കം നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകൾ അറിയിക്കുന്നത്.

‘പൂക്കീസ്’ എന്നാണ് സംവിധായകൻ തരുൺ മൂർത്തി പോസ്റ്റിന് കമന്റ് ചെയ്തത്. സൗബിൻ ഷാഹിർ, മനോജ് കെ ജയൻ, വിനയ് ഫോർട്ട്, ജിസ് ജോയ് തുടങ്ങി നിരവധിപ്പേരാണ് ആശംസ അറിയിച്ചു കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് താരമിപ്പോൾ.

കൊച്ചിയിലെ പൊലീസുകാരുടെ കഥ പറയുന്ന ചിത്രത്തിൽ മമ്മൂട്ടി കാരിക്കാമുറി ഷൺമുഖനായി എത്തുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി 2004 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ നായക കഥാപാത്രമായിരുന്നു ഷൺമുഖൻ.

മമ്മൂട്ടിയുടെ ഭാഗങ്ങളുടെ ചിത്രീകരണം കൊച്ചിയിൽ തുടങ്ങിയിരുന്നു. പ്രകാശ് വര്‍മയ്ക്കൊപ്പം പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഭിരാമിയും സിദ്ധിഖും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ടാകും. ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്.

Cinema News: Prakash Varma celebrate his wedding anniversary.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രഹസ്യമായി ആരെയും കാണാന്‍ പോയിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

സെഞ്ച്വറി തൂക്കി ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്; പരമ്പര പിടിക്കാന്‍ ഇന്ത്യ താണ്ടണം കൂറ്റന്‍ ലക്ഷ്യം

തെലു​ങ്ക് പ്രേക്ഷകരുടെയും മനം കവർന്ന് അനശ്വര രാജൻ; 'ചാമ്പ്യൻ' ഒടിടിയിലേക്ക്

ഓരോ മൂന്നു മാസത്തിലും 61,500 രൂപ പെന്‍ഷന്‍; ഇതാ ഒരു പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT